ജീപ്പിലേറി രജനി,നൃത്തവുമായി ഐശ്വര്യ,സെല്‍ഫിയെടുത്ത് സച്ചിന്‍,റഹ്മാന്റെ പാട്ടും..പോരേ പൂരം..കാണൂ
ചെന്നൈ: ഫുട്‌ബോള്‍ മാമാങ്കത്തിന് ഇത്തവണ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം തുടക്കം കുറിച്ചത് വ്യത്യസ്ത രീതിയിലൂടെയാണ്. ഇന്ത്യ കണ്ട ഇതിഹാസങ്ങള്‍ ഒത്തൊരുമിച്ചാണ് ലെറ്റ്‌സ് ഫുട്‌ബോള്‍ കളിയാട്ടത്തിന് തുടക്കം കുറിച്ചത്. സ്‌റ്റേഡിയം താരപ്രതിഭകളാല്‍ നിറഞ്ഞൊഴുകി. വര്‍ണ്ണങ്ങള്‍ മാത്രമല്ല മനസ്സിനും പുതിയൊരു അനുഭൂതിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സമ്മാനിച്ചത്.
താരപ്രതിഭകള്‍ കളിക്കളത്തില്‍ നിറഞ്ഞാടി. ആവേശ പകര്‍ന്നൊരു ഉദ്ഘാടന ചടങ്ങായിരുന്നു ഇത്തവണ നടന്നത്. സെല്‍ഫിയെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിനും, ജീപ്പില്‍ രംഗപ്രവേശം ചെയ്ത രജനിയും, നൃത്തച്ചുവടുകളുമായി താരറാണി ഐശ്വര്യ റായിയും കൂടെ സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ പാട്ടും ആയാലോ...പിന്നെ പറയണോ പൂരം...കാണികളുടെ ആര്‍പ്പു വിളിയും കൈയടിയും കൊണ്ട് ചടങ്ങുകള്‍ പൊടിപ്പൊടിച്ചു.

തമിഴ് മന്നന്റെ രംഗപ്രവേശം
ജീപ്പിലേറി കൈയ്യില്‍ ഫുട്‌ബോളും പിടിച്ചാണ് തമിഴ് മന്നന്‍ രജനികാന്ത് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സെല്‍ഫിയും ഒപ്പം ഉണ്ടായിരുന്നു.
ഫോട്ടോ: isl official site

നൃത്തച്ചുവടുകളുമായി ഐശ്വര്യ വര്‍ണ്ണശോഭയേകി
താരറാണി ഐശ്വര്യ റായിയുടെ നൃത്തച്ചുവടുകളായിരുന്നു സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചത്. ഡോലാ..രേ..ഡോല എന്നു തുടങ്ങുന്ന ഗാനത്തിന് ഐശ്വര്യ ചുവടുവെച്ചപ്പോള്‍ ഒപ്പം ക്യൂട്ട് താരം ആലിയാ ഭട്ടും എത്തി.
ഫോട്ടോ: islofficial site

കേരള നൃത്തവും
ഉദ്ഘാടന ചടങ്ങില്‍ കേരള നടനവും വ്യത്യസ്ത പരിപാടികളും നടന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് ആവേശകരമായ തുടക്കമായിരുന്നു.
ഫോട്ടോ: islofficial site

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാമാങ്കത്തിന് കിക്കോഫ്
രജനികാന്ത് ഐ.എസ്.എല്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിക്ക് ഫുട്‌ബോള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഫോട്ടോ: islofficial site

താരപ്രതിഭകളുടെ സാന്നിദ്ധ്യം
താരപ്രതിഭകളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു ഇത്തവണത്തെ പ്രത്യേകതയും. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, രജനികാന്ത്, ആലിയാ ഭട്ട്,ഐശ്വര്യ റായ്,സച്ചിന്‍ തുടങ്ങിയവര്‍ ഒത്തുച്ചേര്‍ന്ന നിമിഷം.
ഫോട്ടോ: is lofficial site

താരരാജക്കന്‍മാര്‍ ഒരുമിച്ച്
പരിപാടിക്കിടയില്‍ താരരാജക്കന്‍മാര്‍ ഒരുമിച്ചപ്പോള്‍. അമിതാഭ് ബച്ചനും രജനികാന്തും കുശലാന്വേഷണം.
ഫോട്ടോ: islofficial site

ദേശീയ ഗാനവുമായി റഹ്മാനും
പരിപാടിക്കൊപ്പം സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ ഗാനവും എത്തിയപ്പോള്‍ ചടങ്ങിന് മാറ്റു കൂടി. ദേശീയ ഗാനവുമായാണ് റഹ്മാന്റെ രംഗപ്രവേശനം.
ഫോട്ടോ: isl official site

സെല്‍ഫികളുടെ പൂരം
താരപ്രതിഭകള്‍ ഒന്നിച്ചപ്പോള്‍ പിന്നീട് സെല്‍ഫികളുടെ പൂരമായിരുന്നു.
ഫോട്ടോ: isl official site
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications