Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലിബ്രിറ്റി ക്ലാസിക്കോയില്‍ ഗോള്‍ മഴ... പിറന്നത് 10 ഗോള്‍, ധോണി മിന്നി, കോലിയും, വീഡിയോ

മുംബൈ: രാജ്യം അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ നില്‍ക്കെ ശ്രദ്ധേയമായൊരു മല്‍സരം മുംബൈയില്‍ അരങ്ങേറി. സെലിബ്രിറ്റി ക്ലാസിക്കോയെന്നു പേരിട്ട മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളും ബോളിവുഡ് താരങ്ങളുമാണ് ഏറ്റുമുട്ടിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനു വേണ്ടിയാണ് മല്‍സരം സംഘടിപ്പിച്ചത്.

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍ ഓള്‍ ഹാര്‍ട്ട്‌സ് ടീമിനായി കളത്തിലിറങ്ങിയപ്പോള്‍ മറുഭാഗത്ത് ഓള്‍സ്റ്റാര്‍സ് ടീമിലെ മുഖ്യ ആകര്‍ഷണം യുവ നടന്‍ രണ്‍ബീര്‍ കപൂറായിരുന്നു. ടീമിന്റെ ക്യാപ്റ്റനും രണ്‍ബീറായിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് കോലിയും സംഘവും തെളിയിച്ചു. മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് ഓള്‍ ഹാര്‍ട്ട്‌സ് ടീം ഓള്‍ സ്റ്റാര്‍സ് ടീമിനെ മുക്കി. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷാണ് ഹാര്‍ട്ട്‌സ് ടീമിനായി ഗോള്‍വല കാത്തത്.

2

ഇരട്ടഗോളുകള്‍ നേടിയ ധോണിയായിരുന്നു ഹാര്‍ട്ട്‌സ് ടീമിലെ തുറുപ്പുചീട്ട്. ആദ്യ ഗോള്‍ ബോക്‌സിനു പുറത്തു നിന്നുള്ള ലോങ്‌റേഞ്ചറിലൂടെ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് തകര്‍പ്പന്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു. ടീമിന്‍റെ ആദ്യ രണ്ടു ഗോളും ധോണിയുടെ വകയായിരുന്നു. കോലിയും വിട്ടുകൊടുത്തില്ല, ഒരു ഗോളുമായി കോലിയും തന്റെ മികവറിയിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് താനെന്നു കഴിഞ്ഞ ദിവസം സ്വയം വിശേഷിപ്പിച്ച കോലി കളിക്കളത്തില്‍ അത് ശരിവയ്ക്കുന്ന പ്രകടനമാണ് നടത്തിയത്.

3

ധോണിയെ കൂടാതെ അനിരുദ്ധ് ശ്രീകാന്തും ടീമിനായി രണ്ടു ഗോള്‍ നേടിയപ്പോള്‍ കേദാര്‍ യാദവ്, ശിഖര്‍ ധവാന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഓള്‍ സ്റ്റാര്‍സ് ടീമിനായി രണ്‍ബീര്‍ കപൂര്‍ ഒരു ഗോള്‍ നേടി. ഷബീര്‍ അലുവാലിയയും ആധാര്‍ ജെയിനുമാണ് മറ്റു സ്‌കോറര്‍മാര്‍.

മല്‍സരത്തിന്റെ വീഡിയോ കാണാം...

Story first published: Monday, October 16, 2017, 11:02 [IST]
Other articles published on Oct 16, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+