Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയെ ഒഴിവാക്കാന്‍ അല്‍ നാസര്‍, പകരം ഈ യുവതാരത്തെ എത്തിക്കും- റിപ്പോര്‍ട്ട്

സൗദി ക്ലബ്ബായ അല്‍ നാസര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സീനിയര്‍ താരമായ റൊണാള്‍ഡോ 39 വയസ് പിന്നിട്ടിരിക്കുകയാണ്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമെന്ന് പറയുമ്പോഴും പ്രായം താരത്തെ തളര്‍ത്തുകയാണ്. റൊണാള്‍ഡോയുടെ സമീപകാല പ്രകടനങ്ങളെല്ലാം ശരാശരിയാണ്. കഴിഞ്ഞിടെ വിരമിക്കല്‍ സൂചനകള്‍ ഉള്‍പ്പെടെ റൊണാള്‍ഡോ നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സൗദി ക്ലബ്ബായ അല്‍ നാസര്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. നിലവില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിട്ടുണ്ട്. റൊണാള്‍ഡോയെ ഇപ്പോള്‍ കൈവിട്ടാല്‍ സാമ്പത്തികമായി വലിയ ലാഭത്തിലേക്കെത്താന്‍ സൗദി ക്ലബ്ബിന് സാധിക്കും. അതുകൊണ്ടുതന്നെ റൊണാള്‍ള്‍ഡോയെ ഒഴിവാക്കി പകരം യുവതാരത്തെ ഒപ്പം കൂട്ടാനാണ് അല്‍ നാസറിന്റെ നീക്കം. 21കാരന്‍ ജോണ്‍ ഡുറാനെയാണ് അല്‍ നാസര്‍ നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് താരത്തെ സ്വന്തമാക്കാന്‍ അല്‍ നാസര്‍ ശ്രമിക്കുന്നത്.

കൊളംബിയന്‍ സ്‌ട്രൈക്കറായ ഡുറാന്റെ വൈദ്യ പരിശോധന വൈകാതെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ റൊണാള്‍ഡോ വൈകാതെ തന്നെ സൗദി ക്ലബ്ബ് വിട്ടേക്കും. അതേ സമയം ഡുറാന്‍ ക്ലബ്ബ് വിടുമോയെന്നത് സംബന്ധിച്ച് ആസ്റ്റണ്‍ വില്ല മാനേജര്‍ പ്രതികരിച്ചിട്ടുണ്ട്. ഡുറാന്റെ ഇഷ്ടം അനുസരിച്ച് തീരുമാനിക്കാമെന്നാണ് പരിശീലകന്‍ പറയുന്നത്. ഡുറാന് ക്ലബ്ബ് വിടാന്‍ താല്‍പര്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ കൂടുമാറ്റത്തിന് സാധ്യതകളേറെയാണ്.

റൊണാള്‍ഡോ അല്‍ നാസര്‍ വിടാന്‍ നേരത്തേയും ശ്രമിച്ചിരുന്നു. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി ക്ലബ്ബുകളിലേക്ക് കൂടുമാറാന്‍ റൊണാള്‍ഡോ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ കൂടുമാറ്റം നടന്നില്ല. ഇരു ക്ലബ്ബുകളും റൊണാള്‍ഡോയെ വാങ്ങാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്തായാലും അല്‍ നാസര്‍ വിട്ടാല്‍ റൊണാള്‍ഡോക്ക് മറ്റൊരു ടീമിലേക്കെത്തുക എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

cristiano ronaldo

കഴിഞ്ഞ ദിവസം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി ക്ലബ്ബ് വിട്ടിരുന്നു. അല്‍ ഹിലാല്‍ ക്ലബ്ബുമായുള്ള കരാറാണ് നെയ്മര്‍ റദ്ദാക്കിയത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ഏറെ നാളുകളായി നെയ്മര്‍ പുറത്തായിരുന്നു. ഇപ്പോഴും തുടര്‍ച്ചയായി കളിക്കാന്‍ സാധിക്കാത്ത നെയ്മറുമായുള്ള കരാര്‍ അല്‍ ഹിലാല്‍ ക്ലബ്ബ് റദ്ദാക്കുകയായിരുന്നു. നെയ്മര്‍ ഇപ്പോള്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

എന്തായാലും നെയ്മറിനും റൊണാള്‍ഡോയ്ക്കും ഇനി വലിയൊരു ടീമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കും. വലിയ പ്രതിഫലത്തില്‍ ഇവരെ വാങ്ങുകയെന്നത് പല വലിയ ടീമുകള്‍ക്കും ഇപ്പോള്‍ ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഇവരെല്ലാം ഇനി ചെറിയ ക്ലബ്ബുകളില്‍ ഒതുങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Friday, January 31, 2025, 14:10 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+