Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറിനെ കൈവിട്ട് സൗദി ക്ലബ്ബ്, പുതിയ മാറ്റം എങ്ങോട്ട്? റിപ്പോര്‍ട്ടുകളിതാ

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ വലിയ നിരാശയാണ് ആരാധകര്‍ക്ക് തോന്നുന്നത്. ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരോടൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന പ്രതിഭയാണ് നെയ്മര്‍. എന്നാല്‍ കരിയറിന്റെ നിര്‍ണ്ണായക സമയത്താണ് അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്. കാലിന് തുടര്‍ച്ചയായി പരിക്കേറ്റതോടെ നെയ്മറിന് വലിയ ഇടവേളകള്‍ എടുക്കേണ്ടി വന്നു. തുടര്‍ച്ചയായി പരിക്കേറ്റതോടെ പ്രധാന ക്ലബ്ബുകളില്‍ നിന്നെല്ലാം നെയ്മര്‍ തഴയപ്പെട്ടു.

ഒടുവില്‍ സൗദി ക്ലബ്ബായ അല്‍ ഹിലാലിനൊപ്പമായിരുന്നു നെയ്മര്‍. എന്നാല്‍ ഇപ്പോള്‍ തുടര്‍ പരിക്കുകളോടെ നെയ്മര്‍ വലിയ ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ താരവുമായുള്ള കരാര്‍ റദ്ദാക്കിയിരിക്കുകയാണ് അല്‍ ഹിലാല്‍ ക്ലബ്ബ്. 'അല്‍ ഹിലാല്‍ ക്ലബ്ബും നെയ്മറും തമ്മിലുള്ള കരാര്‍ പരസ്പര ധാരണ പ്രകാരം റദ്ദാക്കിയിരിക്കുകയാണ്. അല്‍ ഹിലാലിനൊപ്പം നടത്തിയ മികച്ച പ്രകടനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ക്ലബ്ബ് നന്ദി പറയുന്നു. കരിയറിലെ വളര്‍ച്ചക്ക് എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് ക്ലബ്ബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

neymar

2023ലാണ് നെയ്മര്‍ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെത്തുന്നത്. സൗദി ചാമ്പ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 90 ദശലക്ഷം ഡോളറിനാണ് നെയ്മറുമായി കരാറിലെത്തിയത്. ടീം വലിയ പ്രതീക്ഷയോടെയാണ് നെയ്മറിനെ അല്‍ ഹിലാല്‍ ക്ലബ്ബ് സ്വന്തമാക്കിയത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് 18 മാസത്തിനിടെ ഏഴ് മത്സരങ്ങള്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. 14 മാസത്തോളം താരത്തിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. ഇതെല്ലാമാണ് കരാര്‍ റദ്ദാക്കലിന് കാരണമായിരിക്കുന്നത്.

നെയ്മറിന്റെ തുടര്‍ പരിക്കുകള്‍ കാരണം പ്രധാന ടീമുകളൊന്നും നെയ്മറിനെ ടീമിലെടുക്കാന്‍ താല്‍പര്യം കാട്ടിയിട്ടില്ല. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ബ്രസീല്‍ ക്ലബ്ബിലേക്ക് താരം പോകാനാണ് സാധ്യത. സാന്റോസിലേക്ക് നെയ്മര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതായുണ്ട്. നെയ്മര്‍ കളിച്ച് വളര്‍ന്ന ക്ലബ്ബാണ് സാന്റോസ്. 2003ല്‍ 11 വയസുള്ളപ്പോള്‍ സാന്റോസിന്റെ ഭാഗമായിരുന്നു നെയ്മര്‍. 2009ല്‍ അവരുടെ സീനിയര്‍ ടീമിനൊപ്പവും നെയ്മര്‍ കളിച്ചു.

2013ല്‍ ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്പ് സാന്റോസിനായി 225 മത്സരങ്ങള്‍ ബ്രസീല്‍ ഇതിഹാസം കളിച്ചു. 136 ഗോള്‍ നേടാനും നെയ്മറിന് സാധിച്ചു. സാന്റോസിനായി 100ലധികം ഗോള്‍ നേടിയ ഏക താരം നെയ്മറാണെന്നതാണ് എടുത്തു പറയേണ്ടത്. 32 കാരനായ താരത്തെ ഇപ്പോഴും പരിക്ക് വേട്ടയാടുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവി എന്താവുമെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Tuesday, January 28, 2025, 16:47 [IST]
Other articles published on Jan 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+