Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ ബല്ലേ ബല്ലേ... ചാംപ്യന്‍മാര്‍ക്ക് കഷ്ടകാലം, ഐഎസ്എല്ലില്‍ മാത്രമല്ല, ഐ ലീഗിലും രക്ഷയില്ല

മൊഹാലി: ഐഎസ്എല്ലിനു പിന്നാലെ ഐ ലീഗിലും നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഇത് തിരിച്ചടികളുടെ സീസണ്‍. ഐഎസ്എല്ലില്‍ നിലവിലെ വിജയികളായ കൊല്‍ക്കത്തയുടെ വിധിയാണ് ഐ ലീഗിലെ ചാംപ്യന്മാരായ ഐസോള്‍ എഫ്‌സി നേരിടുന്നത്. ഹോംഗ്രൗണ്ടില്‍ ലജോങ് ഷില്ലോങിനോടാണ് ഐസ്വാള്‍ കഴിഞ്ഞ മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങിയത്. സീസണില്‍ മൂന്നു മല്‍സരങ്ങള്‍ കളിച്ച ഐസോളിന് ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഒാരോ തോല്‍വിയും സമനിലയും കൂടി അവരുടെ അക്കൗണ്ടിലുണ്ട്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഐസോള്‍. തിങ്കളാഴ്ച നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ ലജോങ് ഏകപക്ഷീയമായ ഒരു ഗോളിന് ഐസോളിനെ ഞെട്ടിക്കുകയായിരുന്നു. 60ാം മിനിറ്റില്‍ റിദീങ് ത്‌ലാങ് നേടിയ ഗോളാണ് ലജോങിനു നേരിയ വിജയം സമ്മാനിച്ചത്. സീസണില്‍ ലജോങിന്റെ മൂന്നാം വിജയം കൂടിയാണിത്.

q

അതേസമയം, മറ്റൊരു മല്‍സരത്തില്‍ പഞ്ചാബില്‍ നിന്നുള്ള മിനെര്‍വ എഫ്‌സി വിജയകുത്തിപ്പ് തുടര്‍ന്നു. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിലെയും അണ്ടര്‍ 20 ടീമിലെ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യന്‍ ആരോസ് ടീമിനെയാണ് മിനെര്‍വ 1-0ന് തോല്‍പ്പിച്ചത്. ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ചെങ്കോ ഗില്‍ഷന്‍ നേടിയ ഗോളാണ് മിനെര്‍വയ്ക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

2

സീസണില്‍ ഇതു രണ്ടാം തവണയാണ് ആരോസിനെ മിനെര്‍വ തോല്‍പ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഗോവയില്‍ നടന്ന കളിയില്‍ മിനെര്‍വ 2-0ന്റെ വിജയമാഘോഷിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഒരു സമനിലയുമടക്കം 13 പോയിന്റുമായി മിനെര്‍വ പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്.

Story first published: Tuesday, December 19, 2017, 10:01 [IST]
Other articles published on Dec 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+