'മാസ്റ്റര്‍ പ്ലാനുമായി' എഐഎഫ്എഫ് സുപ്രീം കോടതിയില്‍, വിലക്ക് ഉടന്‍ നീങ്ങുമോ?

അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് എത്രയും വേഗത്തില്‍ പിന്‍വലിച്ച് ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). ബാഹ്യ ഇടപെടലുകള്‍ എഐഎഫ്എഫില്‍ നടക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് ഫിഫ അനിശ്ചിത കാലത്തെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. ഇതു ഇന്ത്യന്‍ ഫുട്‌ബോളിനെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ഒക്ടോബറില്‍ ഇന്ത്യ വേദിയാവുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോളും ഇതോടെ അനിശ്ചിതത്വത്തിലാണ്. ഇതേ തുടര്‍ന്നാണ് എെഎഎഫ്എഫ് വിലക്ക് എത്രം വേഗത്തില്‍ മറികടക്കുകയെന്ന ലക്ഷ്യത്തടെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പല നിര്‍ദേശങ്ങളും അവര്‍ കോടതിക്കു മുന്നില്‍ വച്ചിട്ടുമുണ്ട്. ഫിഫയുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് അവര്‍ ഈ നീക്കം നടത്തിയിരിക്കുന്നത്.
എഐഎഫ്എഫിന്റെ ഭരണവും മാനേജ്‌മെന്റും കൈകാര്യം ചെയ്യേണ്ടത് നിയമപരമായി തിരഞ്ഞെടുപ്പെട്ട ഭരണസമിതിയായിരിക്കണം. യാതൊരു സാഹചര്യത്തത്തിലും ഒരു മൂന്നാം കക്ഷിയെ (സിഒഎ) ഇതിനു നിയോഗിക്കരുതെന്നും എഐഎഫ്എഫ് ഇന്നത്തെ വാദംകേള്‍ക്കലില്‍ സുപ്രീം കോടതിയോടു നിര്‍ദേശിച്ചു. എഐഎഫ്എഫിന്റെ സസ്‌പെന്‍ഷന്‍ രാജ്യത്തിനാകെയും മുഴുവന്‍ ഫുട്‌ബോളര്‍മാര്‍ക്കും വിനാശകരമാണെന്നും കേന്ദ്രത്തിനായി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
കമ്മിറ്റി ഓഫ് അഡിമിനിസ്‌ട്രേറ്റേഴ്‌സിന്റെ കാലാവധി അവസാനിപ്പിക്കണമെന്നും എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങള്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിക്കു കീഴിലുള്ള ഭരണസമിതി നോക്കുകയും വേണം. പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തുടക്കം മുതല്‍ ആരംഭിക്കണമെന്നും സുപ്രീം കോടതിയോടു നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ പുറത്താക്കിയ ശേഷം മേയ് 18നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം മുന്‍ ജഡ്ജി എആര്‍ ദാവെയ്ക്കു കീഴിലുള്ള മൂന്നംഗ കമ്മിറ്റിയെ എഐഎഫ്എഫിന്റെ ഭരണച്ചുമതല ഏല്‍പ്പിച്ചിരുന്നു.

സിഒഎയുടെ മേല്‍നോട്ടത്തില്‍ എഐഎഫ്എഫിലേക്കുള്ള തിരഞ്ഞടുപ്പ് ഈ മാസം 28ന് നടത്താന്‍ ആഗസ്റ്റ് മൂന്നിനായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. പ്രമുഖ കളിക്കാര്‍ക്കെല്ലാം തിരഞ്ഞെടുപ്പില്‍ വോട്ടവകാശവും നല്‍കിയിരുന്നു. പക്ഷെ വ്യക്തിഗത അംഗങ്ങള്‍ ഇക്ടറല്‍ കോളേജ് രൂപീകരിക്കുന്നതിനെ അനുകൂലിക്കാത്ത ഫിഫ ആഗസ്റ്റ് 15നും ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications