Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫയുടെ പച്ചക്കൊടി... ഇന്ത്യയില്‍ ഫുട്‌ബോള്‍ സീസണ്‍ തുടങ്ങുന്നു, തിയ്യതി പ്രഖ്യാപിച്ചു

ദില്ലി: ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കാന്‍ എഐഎഫ്എഫിന് ഫിഫയുടെ പച്ചക്കൊടി. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ സീസണ്‍ ആരംഭിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് സാധാരണത്തേതിനേക്കാള്‍ രണ്ടു മാസം വൈകിയാണ് ഇത്തവണ സീസണിനു തുടക്കമാവുന്നത്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് 2021 മെയ് 31നുള്ളില്‍ അവസാനിക്കുന്ന തരത്തില്‍ സീസണ്‍ ആരംഭിക്കാന്‍ ഫിഫയില്‍ നിന്നും അനുമതി ലഭിച്ചതായി എഐഎഫ്എഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

bagan

സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണി ആഗസ്റ്റ് ഒന്നിന്ന് തുറന്ന് ഒക്ടോബര്‍ 31ന് അടയ്ക്കുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി. സാധാരണയായി ജൂണ്‍ മുതല്‍ ആഗസ്റ്റ് അവസാനം വരെയായിരിക്കും ഇന്ത്യയില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്നത്. എന്നാല്‍ മഹാമാരി കാരണം ഇത് ആഗസ്റ്റിലേക്കു നീട്ടിവയ്ക്കുകയായിരുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ ജാലകം 2021 ജനുവരി ഒന്നിന് തുറന്ന് ജനുവരി 31ന് അടയ്ക്കും. എന്നാല്‍ പതിവു പോലെ സീസണ്‍ അവസാനിക്കുന്നത് ഇത്തവണയും മേയ് 31ന് തന്നെയായിരിക്കും.

സാധാരണയായി രാജ്യത്തെ മുന്‍നിര ലീഗായ ഐ ലീഗ് ഒക്ടോബറിന് മുമ്പ് ആരംഭിക്കാറില്ല. കഴിഞ്ഞ വര്‍ഷം ഐഎസ്എല്ലിനു ശേഷമായിരുന്നു ഐ ലീഗ് തുടങ്ങിയത്. ഐഎസ്എല്ലിന് ഒക്ടോബര്‍ 20ന് വിസില്‍ മുഴങ്ങിയപ്പോള്‍ ഐ ലീഗിന് നവംബര്‍ 30നായിരുന്നു തുടക്കമായത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് കൊവിഡ്-19ന് തുടര്‍ന്ന് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ നാലു റൗണ്ടുകള്‍ ശേഷിക്കെ തന്നെ ഒന്നാംസ്ഥാനമുറപ്പിച്ചിരുന്ന മോഹന്‍ ബഗാനെ വിജയികളിലായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ നടന്ന അവസാനത്തെ ഫുട്‌ബോള്‍ മല്‍സരം എടിക്കെയും ചെന്നൈയ്ന്‍ എഫ്‌സിയും തമ്മിലുള്ള ഐഎസ്എല്ലിന്റെ ഫൈനലായിരുന്നു. ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. അന്നു ചെന്നെയെ തോല്‍പ്പിച്ച് എടിക്കെ ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു.

Story first published: Wednesday, June 10, 2020, 9:03 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+