Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി ഫിക്‌സ്ചര്‍ തയ്യാര്‍, കിക്കോഫ് ജനുവരി 10ന്

ദില്ലി: ഇന്ത്യയിലെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നായ സന്തോഷ് ട്രോഫിയുടെ പുതിയ സീസണിലെ ഫൈനല്‍ റൗണ്ട് ഫിക്‌സ്ചര്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ 74ാമത്തെ സീസണിന് 2020 ജനുവരിയിലാണ് തുടക്കമാവുക. ജനുവരി 10ന് ഐസ്വാളിസാണ് ചാംപ്യന്‍ഷിപ്പിനു വിസില്‍ മുഴങ്ങുന്നത്.

santosh trohy

എട്ടു ടീമുകള്‍ ഇതിനകം ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയിട്ടുണ്ട്. മുന്‍ ചാംപ്യന്‍മാരായ കേരളം ഇക്കൂട്ടത്തിലില്ല. കേരളത്തിനു യോഗ്യതാ റൗണ്ട് പിന്നിട്ടാല്‍ മാത്രമേ ഫൈനല്‍ റൗണ്ടിലേക്കു ടിക്കറ്റ് ലഭിക്കുകയുള്ളൂ. നേരിട്ടു യോഗ്യത നേടിയ എട്ടു ടീമുകള്‍ക്കൊപ്പം സൗത്ത് സോണ്‍ ക്വാളിഫയറില്‍ ജയിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കും.

യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ അടുത്ത മാസം അഞ്ചിനാണ് തുടങ്ങുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് ഫൈനല്‍ റൗണ്ടില്‍ 10 പേരെ തരം തിരിച്ചിരിക്കുന്നത്. നിലവിലെ ജേതാക്കളായ സര്‍വീസസിനൊപ്പം ഡല്‍ഹി, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവരെക്കൂടാത സൗത്ത് സോണ്‍ ക്വാളിഫയര്‍ ഗ്രൂപ്പ് എയിലെ ജേതാവും ഈ ഗ്രൂപ്പില്‍ അണിനിരക്കും.

ഗ്രൂപ്പ് ബിയില്‍ പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഗോവ, മിസോറാം, സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍ എന്നിവരാണുള്ളത്. എ, ബി ഗ്രൂപ്പുകളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. 2020 ജനുവരി 21നാണ് സെമി പോരാട്ടങ്ങള്‍. ഫൈനല്‍ ജനുവരി 23നു നടക്കും.

Story first published: Saturday, October 26, 2019, 13:30 [IST]
Other articles published on Oct 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+