Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളുമെത്തി, ഇനി കാണാം പൂരം

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് മറ്റൊരു വമ്പന്‍ ടീം കൂടി ഇത്തവണയെത്തുന്നു. കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ ഈസ്റ്റ് ബംഗാളാണ് ഈ സീസണിലെ ഐഎസ്എല്ലിന്റെ ഭാഗമാവുന്നത്. ടൂര്‍ണമെന്റിന്റെ ഭാഗമാവുന്ന 11ാമത്തെ ക്ലബ്ബ് കൂടിയാണമ് റെഡ് ആന്റ് ഗോള്‍ഡ്‌സ്. മറ്റൊരു കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാനും എടിക്കെയുമായി ഒന്നിച്ച ശേഷം ഇത്തവണത്തെ ഐഎസ്എല്ലില്‍ അരങ്ങേറുന്നുണ്ട്. ബഗാനു പിന്നാലെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിന്റെ കൂടി വരവോടെ ഐഎസ്എല്ലില്‍ കൊല്‍ക്കത്തന്‍ ഡാര്‍ബിക്കും അരങ്ങൊരുങ്ങി.

1

ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയായിരുന്നു ഇക്കാര്യം ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ബംഗാള്‍ ഐഎസ്എല്ലിന്റെ ഭാഗമായെന്ന് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റാണ് (എഫ്എസ്ഡിഎല്‍) ഇക്കാര്യമറിയിച്ചിരിക്കുന്നത്.

എടിക്കെയുമായി മോഹന്‍ ബഗാന്‍ ഒന്നിച്ച് എടിക്കെ മോഹന്‍ ബഗാന്‍ ആയി മാറിയ ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്നത് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ എത്തുമോയെന്നായിരുന്നു. ഈ ആകാംക്ഷയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ശ്രീ സിമന്റ്ിസ് ലിമിറ്റഡ് അടുത്തിടെ ഈസ്റ്റ് ബംഗാളില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതോടെയാണ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഈസ്റ്റ് ബംഗാള്‍ ടീം തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അവിസ്മരണീയ വേളയിലാണ് ഐഎസ്എല്ലില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്.

2

നവംബറിലാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിനു വിസില്‍ മുഴങ്ങുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും ഗോവയാണ് വേദിയാവുക. ഗോവയിലെ മൂന്നു വേദികളിലായിരിക്കും മല്‍സരങ്ങള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം (ഫറ്റോര്‍ഡ), ജിഎംസി അത്ലറ്റിക് സ്റ്റേഡിയം (ബാംബൊലിം), തിലക് മൈതാന്‍ സ്റ്റേഡിയം (വാസ്‌കോ) എന്നിവയാണ് വേദികള്‍.

Story first published: Sunday, September 27, 2020, 15:08 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+