ഏഷ്യന്‍ കപ്പ്; അര്‍ജന്റീന ജഴ്‌സിയുമായി ഇന്ത്യന്‍ ആരാധകന്‍; എഎഫ്‌സിയുടെ പരിഹാസം
അബുദാബി: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന ജഴ്‌സിയുമണിഞ്ഞെത്തിയ ഇന്ത്യന്‍ ആരാധകന് സംഘാടകരുടെ പരിഹാസം. യുഎഇ ഇന്ത്യ മത്സരത്തിനിടെയാണ് ഒരു ആരാധകന്‍ അര്‍ജന്റീന ജഴ്‌സിയിലെത്തിയത്. ഇയാളുടെ ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്ത എഎഫ്‌സി കോപ്പ അമേരിക്കയ്ക്ക് ഇനിയും അഞ്ച് മാസം ബാക്കിയുണ്ടെന്ന് പരിഹസിച്ചു.
ഏഷ്യന് കപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തായ്‌ലന്‍ഡിനെതിരെ 4-1 എന്ന നിലയിലുള്ള വിജയം നേടിയ ഇന്ത്യ ആതിഥേയരായ യുഎഇയെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളിന് യുഎഇ ഇന്ത്യയെ തോല്‍പ്പിച്ചെങ്കിലും മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുത്ത ഇന്ത്യയ്ക്ക് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഗോള്‍ നേടാനാകാതെ പോയത്.

വ്യാഴാഴ്ച വൈകിട്ട് നടന്ന കളിയായതുകൊണ്ടുതന്നെ ഇന്ത്യയുടെയും യുഎഇയുടെയും ആരാധകരാല്‍ അബുദാബിയിലെ സയീദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം നിറഞ്ഞിരുന്നു. മത്സരത്തില്‍ ഇന്ത്യയെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ഇന്ത്യന്‍ ടീമിനേക്കാള്‍ അര്‍ജന്റീനയേയും ബ്രസീലിനെയും ആരാധിക്കുന്നവരാണ് ആരാധകരില്‍ ഏറിയപങ്കും. എഎഫ്‌സി ട്വിറ്റര്‍ ട്രോളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുകകൂടിയായിരുന്നു ചെയ്തത്. 14ന് ബഹ്‌റൈനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സമനില നേടിയാല്‍പ്പോലും ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടില്‍ കടക്കാന്‍ കഴിഞ്ഞേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications