Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പില്‍ അക്കൗണ്ട് തുറന്ന് ഫലസ്തീന്‍, ആദ്യമായി... പൂട്ടിയത് സിറിയയെ (0-0)

ഷാര്‍ജ: 2019 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ ഏഷ്യന്‍ കപ്പ് ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്ന് ഫലസ്തീന്‍. ഗ്രൂപ്പ് ബിയില്‍ നടന്ന പോരില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള സിറിയയെ ഫലസ്തീന്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. കളിയുടെ അവസാന 22 മിനിറ്റില്‍ 10 പേരുമായി പൊരുതിയാണ് ഫലസ്തീന്‍ ഏഷ്യന്‍ കപ്പിലാദ്യമായി അക്കൗണ്ട് തുറന്നത്. കളിയുടെ 68ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചതാണ് മുഹമ്മദ് സലേയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിക്കാനിടയാക്കിയത്.

ac

എന്നാല്‍, മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും സിറിയക്ക് ഫലസ്തീനെതിരേ വിജയക്കൊടി നാട്ടാനായില്ല. ഇത് രണ്ടാം തവണയാണ് ഫലസ്തീന്‍ ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടുന്നത്. ഏഷ്യന്‍ കപ്പിലാദ്യമായി യോഗ്യത നേടിയ 2015ല്‍ ഫലസ്തീന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍, ആറാം തവണയാണ് സിറിയ ഏഷ്യന്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്. നിലവില്‍ ഫിഫാ റാങ്കിങില്‍ സിറിയ 74ാം സ്ഥാനത്തും ഫലസ്തീന്‍ 99ാം റാങ്കിങിലുമാണ്. സമനിലയോടെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ പിന്തള്ളി സിറിയ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തേക്കും ഫലസ്തീന്‍ മൂന്നിലേക്കും കയറി. ഓസ്‌ട്രേലിയയെ ആദ്യ മല്‍സരത്തില്‍ ഞെട്ടിച്ച ജോര്‍ദാനാണ് ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റോടെ തലപ്പത്ത്.

Story first published: Monday, January 7, 2019, 10:18 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+