Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യുഎഇയില്‍ ഗംഭീര തുടക്കം; ഉദ്ഘാടനപ്പോരില്‍ ആതിഥേര്‍ക്ക് നാടകീയ സമനില

അബുദാബി: 17ാമത് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് യുഎഇയില്‍ ഗംഭീര തുടക്കം. ഉദ്ഘാടനപ്പോരില്‍ ആതിഥേയരായ യുഎഇ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ അയല്‍ക്കാരായ ബഹ്‌റെയ്‌നെ 1-1ന് യുഎഇ സമനിലയില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.

ഫിഫ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ പിന്നിലുള്ള ബഹ്‌റെയ്‌നെതിരേ ഫൈനല്‍ വിസിലിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് യുഎഇ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങിയത്. 78ാം മിനിറ്റില്‍ മുഹമ്മദ് അല്‍ റൊമാഹിയിലൂടെ ബഹ്‌റെയ്ന്‍ ആതിഥേയരായ യുഎഇയെ ഞെട്ടിച്ച് ലീഡ് നേടി. എന്നാല്‍, 10 മിനിറ്റുകള്‍ക്കകം പെനാല്‍റ്റിയുടെ ഭാഗ്യത്തിലേറി യുഎഇ സമനില പിടിക്കുകയായിരുന്നു.

AFC Asian Cup

പെനാല്‍റ്റി ബോക്‌സില്‍ വച്ച് ബഹ്‌റെയ്ന്‍ താരം മുഹമ്മദ് മര്‍ഹൂന്‍ ഹാന്‍ഡ് ബോളില്‍ കുടുങ്ങിയതാണ് യുഎഇയ്ക്ക് തുണയായത്. പെനാല്‍റ്റി കിക്കെടുത്ത അഹ്മദ് ഖലീല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ യുഎഇയ്ക്ക് സമനില രക്ഷ നല്‍കുകയായിരുന്നു. അവസാന ആറ് മിനിറ്റുകളില്‍ ഇരു ടീമും വിജയഗോളിന് പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കളിയില്‍ പന്തടക്കത്തിലും പാസിങ് ഗെയിമിലും യുഎഇയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഷോട്ട് ഓണ്‍ ടാര്‍ജറ്റില്‍ ബഹ്‌റെയ്ന്‍ നേരിയ മുന്‍തൂക്കം നേടി.

യുഎഇ, ബഹ്‌റെയ്ന്‍ എന്നിവര്‍ക്കു പുറമേ ഇന്ത്യ, തായ്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് എയില്‍ കൊമ്പുകോര്‍ക്കുന്നത്. ഞായറാഴ്ച (ഇന്ന്) ഇന്ത്യ തായ്‌ലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് ഏഴിനാണ് ഇന്ത്യ-തായ്‌ലാന്‍ഡ് പോരാട്ടം. ഞായറാഴ്ച നടക്കുന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ജോര്‍ദാനെ നേരിടും. ഗ്രൂപ്പ് ബിയില്‍ വൈകീട്ട് 4.30നാണ് മല്‍സരം. കൂടാതെ ഇന്ന് നടക്കുന്ന മൂന്നാം മല്‍സരത്തില്‍ ഗ്രൂപ്പ് ബിയില്‍ രാത്രി 9.30ന് സിറിയ ഫലസ്തീനുമായി പോരടിക്കും.

Story first published: Sunday, January 6, 2019, 7:11 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+