ഏഷ്യന്‍ കപ്പ്; ജപ്പാനും ഉസ്‌ബെക്കിസ്താനും പ്രീക്വാര്‍ട്ടറില്‍, പ്രതീക്ഷയോടെ ഒമാന്‍
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് എഫില്‍ നിന്നും ജപ്പാനും ഉസ്‌ബെക്കിസ്താനും നേരിട്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലെ ജയമാണ് ഉസ്‌ബെക്കിസ്താന് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. രണ്ടു മത്സരങ്ങള്‍ തോറ്റ ഒമാന്‍ മൂന്നാം മത്സരത്തില്‍ തുര്‍ക്‌മെനിസ്താനെ തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.
സ്‌ട്രൈക്കറുടെ അഭാവം നികത്താന്‍ ഹിഗ്വയ്ന്‍ ചെല്‍സിയിലേക്ക്; കരാറിലേര്‍പ്പെട്ടു
കിരീട പ്രതീക്ഷയുമായെത്തിയ ജപ്പാന്‍ 2-1 എന്ന സ്‌കോറിനാണ് ഉസ്‌ബെക്കിസ്താനെ തോല്‍പ്പിച്ചത്. 40-ാം മിനിറ്റില്‍ എല്‍ദോര്‍ ഷൊമുറോദോവിലൂടെ ഉസ്‌ബെക്ക് ആണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 43-ാം മിനിറ്റില്‍ യോഷിനോരി മുട്ടോയുടെ ഗോളില്‍ ജപ്പാന്‍ സമനില പിടിച്ചു. 58-ാം മിനിറ്റില്‍ സുകാസ ഷിയോതാനി ജപ്പാന്റെ വിജയഗോള്‍ നേടി. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് ജപ്പാന്റെ മുന്നേറ്റം.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാന്‍ 3-1 എന്ന നിലയില്‍ തുര്‍ക്‌മെനിസ്താനെ തകര്‍ത്തു. അഹമ്മദ് മുബാറക്(20), മുഹസ്ന്‍ അല്‍ ഘസാനി(84), മുഹമ്മദ് അല്‍ മസ്ലാമി(93) എന്നിവരാണ് ഒമാന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 41-ാം മിനിറ്റില്‍ അല്‍തിമിരാത് തുര്‍ക്‌മെനിസ്താന്റെ ഏക ഗോള്‍ നേടി. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ ഇടംനേടാന്‍ ഒമാന് കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, മൂന്നു കളികളിലും തോറ്റ തുര്‍ക്‌മെനിസ്താന്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications