Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ സാധ്യത; ഐഎം വിജയന്റെ പ്രവചനം

അബുദാബി: യുഎഇയില്‍ ഈ മാസം 5ന് ആരംഭിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ കഴിയുമെന്ന് മുന്‍ താരം ഐഎം വിജയന്‍. 2011ന് ശേഷം ആദ്യമായി ടൂര്‍ണമെന്റിനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ ലക്ഷ്യം പ്രാഥമിക റൗണ്ട് കടക്കുക എന്നതാണ്. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ.

ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനാകുമെന്ന് വിജയന്‍ വിലയിരുത്തി. അടുത്തകാലത്ത് ചൈന, ഒമാന്‍ രാജ്യങ്ങള്‍ക്കെതിരെ നടന്ന മത്സരത്തിലെ സമനില നല്ല റിസല്‍ട്ടാണ്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ പരിശീലനത്തെയും വിജയന്‍ പുകഴ്ത്തി. ഏഷ്യാ കപ്പിനുള്ള ടീമിന്റെ തെരഞ്ഞെടുപ്പ് വിവാദങ്ങളെ തള്ളിയ വിജയന്‍ പരിശീലകനില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.

i-m-vijayan

ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ 50 ശതമാനം സാധ്യത മാത്രമാണ് ഉള്ളതെന്ന് നേരത്തെ മറ്റൊരു മുന്‍താരം ബൈച്യൂങ് ബൂട്ടിയ പറഞ്ഞിരുന്നു. നല്ലൊരു ഗ്രൂപ്പാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം കഠിനാധ്വാനത്തെയും ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും. ടീമിനായി എല്ലാം നല്‍കുകയെന്നതാണ് പ്രധാനം. കളി ആസ്വദിക്കുകയും ടൂര്‍ണമെന്റിന്റെ ഭാഗമാകുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ബൂട്ടിയ പറഞ്ഞു.

ഐഎം വിജയനൊപ്പവും പിന്നീട് സുനില്‍ ചേത്രിക്കുമൊപ്പം കളിച്ച താരമാണ് ബൂട്ടിയ. 2011ല്‍ ടീം ഏഷ്യാ കപ്പില്‍ കളിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ബൂട്ടിയയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ചയാണ് ഇന്ത്യ തായ്‌ലന്‍ഡ് മത്സരം. 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍.

Story first published: Friday, January 4, 2019, 12:41 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+