സാവോ പോളോ: ഇറ്റലിക്കെതിരെയുള്ള മത്സരത്തില്‍ എതിര്‍ടീമിന്റെ താരത്തെ കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് വീണ ലൂയിസ് സുവാരിസിന് അടുത്ത പണിയും കിട്ടി. സുവാരസിനെ വച്ച് ചെയ്ത പരസ്യങ്ങളെല്ലാം പിന്‍വലിക്കാന്‍ അഡിഡാസ് തീരുമാനിച്ചു.
ലോകകപ്പില്‍ ഉപയോഗിക്കുന്ന ബ്രസൂക്കയുടെ നിര്‍മാതാക്കളായ അഡിഡാസ് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. സുവാരസുമായുള്ള മറ്റ് കരാറുകളും അഡിഡാസ് പിന്‍വലിച്ചേക്കുെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ ഗാംബ്ലിങ് കന്പനിയായ 888, സുവാരസിനെ അവരുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി.

ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് ഫിഫ സുവാരസിനെ വിലക്കിയിരിക്കുന്നത്. നാല് മാസം ഫുടബോളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളില്‍ നിന്നും മാറി നില്‍ക്കണമെന്നും ഫിഫ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോകകപ്പിന് വേണ്ടി അഡിഡാസ് തയ്യാറാക്കിയ, സുവാരസ് ഉള്‍പ്പെചടുന്ന പരസ്യങ്ങളാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. സുവാരസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സുവാരസിന്റെ ഔദ്യോഗിക സ്‌പോണ്‍സറാണ് അഡിഡാസ്. സ്‌പോര്‍ഷിപ്പ് പിന്‍വലിക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയില്‍ ഉണ്ടത്രെ. സുവാരസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റ് കമ്പനികളും സുവാരസിന്റെ പ്രവൃത്തിയില്‍ തൃപ്തരല്ല.