ലോകകപ്പ്: തരംഗമാവാന്‍ വില്‍ സ്മിത്തും സംഘവും... ഔദ്യോഗിക ഗാനവുമായി സൂപ്പര്‍ താരം
മോസ്‌കോ: റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനം അണിയറയില്‍ ഒരുങ്ങുന്നു. പ്രശസ്ത ഹോളിവുഡ് നടനും ഗായകനുമായ വില്‍ സ്മിത്താണ് ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല ഗായകനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള സ്മിത്ത് നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ലോകകപ്പിന്റെ ഒഫീഷ്യല്‍ ഗാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്ന വാക്ക വാക്ക പോലെ മറ്റൊരു വന്‍ ഹിറ്റായി സ്മിത്തിന്റെ പാട്ടും മാറുമോയെന്നാണ് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.

വണ്‍ ലൈഫ് ടു ലിവ്, ലിവ് ഇറ്റ് അപ്പ് എന്ന് ലോകകപ്പിനെ ടാഗ് ചെയ്താണ് സ്മിത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. അമേരിക്കയിലെ തന്നെ മറ്റൊരു പ്രശസ്ത ഗായകനും ഗാനരചയിതാവുമായ നിക്കി ജാമിനൊപ്പമുള്ള ചിത്രത്തോടെയാണ് സ്മിത്തിന്റെ കുറിപ്പ്. അമേരിക്കന്‍ ഡിജെ ഡിപ്ലോ, കൊസോവയില്‍ സിങ്ങറായ ഇറ ഇസ്‌ടെഫി എന്നിവരെയും കുറിപ്പിനൊപ്പം സ്മിത്ത് ടാഗ് ചെയ്തിട്ടുണ്ട്. നാലു പേരും ചേര്‍ന്നാണ് ലോകകപ്പ് തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പിന്റെ ഒഫീഷ്യല്‍ വീഡിയോ സോങ് ജൂണ്‍ ഏഴിന് ലോക വ്യാപകമായി റിലീസ് ചെയ്യുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 15ന് റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്മിത്തും സംഘവും ഈ ഗാനം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications