ബെല്‍ജിയമോ ഫ്രാന്‍സോ?; അത്ഭുത പൂച്ച അക്കില്ലസിന്റെ പ്രവചനം പുറത്ത്
മോസ്‌കോ: ഫുട്‌ബോള്‍ പ്രവചനത്തില്‍ കൃത്യത കാട്ടിയ അത്ഭുത പൂച്ച അക്കില്ലസ് ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ നടക്കുന്ന ആദ്യ സെമി ഫൈനലിന് മുന്‍പും പ്രവചനം നടത്തി. ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കുമെന്നാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചയുടെ പ്രവചനം.
ഇരു ടീമുകളുടെയും പതാകയ്ക്ക് കീഴെ നിറച്ചവെച്ച പാത്രങ്ങളില്‍ ഏതില്‍നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് ആ ടീം വിജയിക്കുമെന്നാണ് പ്രവചനം. നേരത്തെ നടത്തിയ ഭൂരിഭാഗം പ്രവചനവും കൃത്യമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയും നൈജീരിയയും ഏറ്റുമുട്ടിയപ്പോള്‍ നൈജീരിയ ജയിക്കുമെന്ന് പൂച്ച തെറ്റായി പ്രവചിച്ചത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിടയാക്കി.

പതിവുപോലെ രാജ്യങ്ങളുടെ പതാകയ്ക്ക് കീഴിലുള്ള ഇരു പാത്രങ്ങളിലായി ഭക്ഷണം നിറച്ചുവെച്ചപ്പോള്‍ പൂച്ച ബെല്‍ജിയത്തിന്റെ പതാകയുള്ള പാത്രത്തില്‍ മുഖംപൂഴ്ത്തിയതോടെയാണ് ബെല്‍ജിയത്തിന് നറുക്കുവീണത്. ലോകകപ്പ് ചരിത്രത്തില്‍ രണ്ടാംതവണ മാത്രം സെമിയില്‍ കടക്കുന്ന ബെല്‍ജിയം ഇതോടെ ഫൈനലിലെത്തുന്ന അഭ്യൂഹം ശക്തമായി.
ലോകകപ്പില്‍ ആദ്യ മത്സരങ്ങളില്‍ പൂച്ച നടത്തിയ പ്രവചനമെല്ലാം കൃത്യമായിരുന്നു. റഷ്യയുടെ ഉദ്ഘാടന മത്സരവും രണ്ടാം മത്സരവും പൂച്ച കൃത്യമായി പ്രവചിച്ചു. കൂടാതെ ഇറാന്‍, മൊറോക്കോ മത്സരവും, ബ്രസീല്‍, കോസ്റ്റോറിക്കാ മത്സരത്തിന്റെ പ്രവചനത്തിലും പൂച്ചയ്ക്ക് തെറ്റിയില്ല. കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റിലെ ജേതാവിനെ പ്രവചിച്ചും പൂച്ച ശ്രദ്ധ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications