For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എലാനോ, ഡെല്‍പിയറോ... ഐഎസ്എല്ലിലെ മുന്‍ നക്ഷത്രങ്ങള്‍, ഇവര്‍ ഇപ്പോള്‍ ചെയ്യുന്നത് അറിഞ്ഞോ?

ചിലര്‍ ഇപ്പോള്‍ പരിശീലകരുടെ റോളിലാണ്

By Manu

ദില്ലി: ഐഎസ്എല്ലിന്റെ നാലാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ലോക ഫുട്‌ബോളിലെ മുന്‍ നക്ഷത്രങ്ങള്‍ എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകകപ്പ് നേടിയ താരങ്ങളുള്‍പ്പെടെ എത്ര പേരാണ് ഇന്ത്യന്‍ മണ്ണില്‍ വിവിധ ക്ലബ്ബുകള്‍ക്കായി പന്ത് തട്ടിയത്.

ഇവരെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഐഎസ്എല്ലില്‍ എത്തിയത് എന്നതു യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെ പലരും കേവലം ഒരു സീസണ്‍ മാത്രം കളിച്ച് തിരിച്ചുപോവുകയായിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളില്‍ കളിച്ചിച്ച അഞ്ചു സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നു നോക്കാം.

ഡേവിഡ് ജെയിംസ്

ഡേവിഡ് ജെയിംസ്

പ്രഥമ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരവും ക്യാപ്റ്റനും ഗോള്‍കീപ്പറുമെല്ലാമായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍കീപ്പറായ ഡേവിഡ് ജെയിംസ്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ റണ്ണറപ്പാക്കാനും അദ്ദേഹത്തിനു സാധിച്ചു.
സീസണിനു ശേഷം മഞ്ഞപ്പടയോട് വിടപറഞ്ഞ ജെയിംസ് ഫുട്‌ബോളിനോടും പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ പ്രമുഖ വിദേശ ചാനായ ബിടി സ്‌പോര്‍ട്‌സ് ചാനലിലും ഇന്ത്യയിലെ ചില ചാനലുകളിലും മല്‍സരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമാണ് അദ്ദേഹം.

നിക്കോളാസ് അനെല്‍ക്ക

നിക്കോളാസ് അനെല്‍ക്ക

ഫ്രാന്‍സിന്റെ മുന്‍ സ്‌ട്രൈക്കറും ചെല്‍സിയുടെ സൂപ്പര്‍ താരവുമായിരുന്ന നിക്കോളാസ് അനെല്‍ക്ക ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കു വേണ്ടിയാണ് ബൂട്ടണിഞ്ഞത്. 2014-15 സീസണിലായിരുന്നു അനെല്‍ക്ക മുംബൈയുടെ ഭാഗമായത്. പിന്നീട് താരം ടീം വിടുകയായിരുന്നു. പ്രഫഷനല്‍ ഫുട്‌ബോളെന്ന നിലയില്‍ അനെല്‍ക്ക അവസാനമായി കളിച്ച ടീം കൂടിയാണ് മുംബൈ സിറ്റി.
ഡച്ച് ഫുട്‌ബോള്‍ ക്ലബ്ബായ റോഡ ജെസിയുടെ ടെക്‌നിക്കല്‍ സ്റ്റാഫ് അംഗങ്ങൡ ഒരാളായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ 38 കാരനായ മുന്‍ താരം.

എലാനോ

എലാനോ

ഐഎസ്എല്ലിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ചെന്നൈയ്ന്‍ എഫ്‌സിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ എലാനോ. 2014ലെ പ്രഥമ സീസണിലും 2015ലും വായ്പയിലാണ് താരം ചെന്നൈയ്ക്കു വേണ്ടി കളിച്ചത്. പ്രഥമ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും എട്ടു ഗോളുകള്‍ നേടി ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം കൈക്കലാക്കിയ എലാനോയ്ക്ക് രണ്ടാം സീസണില്‍ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 2015 സീസണില്‍ 15 കളികൡ നിന്നും നാലു ഗോളുകള്‍ മാത്രം നേടിയ എലാനോ ചെന്നൈയോടും ഐഎസ്എല്ലിനോടും വിടപറഞ്ഞു.
ഇപ്പോള്‍ നാട്ടിലെ പ്രമുഖ ക്ലബ്ബായ സാന്റോസിന്റെ താല്‍ക്കാലിക കോച്ചെന്ന വലിയ റോളിലാണ് അദ്ദേഹം. ഇതിഹാസതാരം പെലെ, നിലവിലെ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ എന്നിവര്‍ കളിച്ച ക്ലബ്ബാണ് സാന്റോസ്.

അലെസാന്‍ഡ്രോ ഡെല്‍പിയറോ

അലെസാന്‍ഡ്രോ ഡെല്‍പിയറോ

ഇറ്റലിയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ അലെസാന്‍ഡ്രെ ഡെല്‍പിയറോ പ്രഥമ ഐഎസ്എല്‍ സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വി താരമായിരുന്നു. എന്നാല്‍ ഐഎസ്എല്ലില്‍ വലിയ തരംഗമാവാന്‍ അദ്ദേഹത്തിനായില്ല. 10 കളിയില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് ഡെല്‍പിയറോയ്ക്കു നേടാനായത്.
സീസണിനു ശേഷം ഐഎസ്എല്‍ വിട്ട ഡെല്‍പിയറോ ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മയോര്‍ക്കയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ജോലി ചെയ്യുകയാണ്. കൂടാതെ സ്‌കൈ സ്‌പോര്‍ട്‌സ് ഇറ്റാലിയ ചാനലില്‍ കളി വിശകലന ചര്‍ച്ചകളിലും അദ്ദേഹത്തെ കാണാം.

ഫ്രെഡ്ഡി ലുങ്‌ബെര്‍ഗ്

ഫ്രെഡ്ഡി ലുങ്‌ബെര്‍ഗ്

ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനല്‍ അടക്കമുള്ള യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുള്ള മുന്‍ സ്വീഡിഷ് താരം ഫ്രെഡ്ഡി ലുങ്‌ബെര്‍ഗും ഐഎസ്എല്ലില്‍ സാന്നിധ്യമറിയിച്ചിരുന്നു. 2014 പ്രഥമ സീസണിലായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. സീസണിനു ശേഷം പ്രഫഷനല്‍ ഫുട്‌ബോളില്‍ നിന്നും ലുങ്‌ബെര്‍ഗ് വിരമിക്കുകയും ചെയ്തു.
ജര്‍മനിയിലെ പ്രമുഖ ക്ലബ്ബായ വോള്‍ഫ്‌സ്ബഹര്‍ഗിന്റെ അസിസ്റ്റന്റ് കോച്ചുമാരില്‍ ഒരാളാണ് ഇപ്പോള്‍ മുന്‍ സ്വീഡിഷ് വിങര്‍.

Story first published: Saturday, December 30, 2017, 12:59 [IST]
Other articles published on Dec 30, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+