For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറ്റലിയും സ്‌പെയിനും ഇഞ്ചോടിഞ്ച്, തോല്‍ക്കാനറിയാതെ ജര്‍മനി, ഇംഗ്ലണ്ടും ഫ്രാന്‍സും കരുത്തറിയിച്ചു

വെയില്‍സിന്റെ ലോകകപ്പ് യോഗ്യത അവതാളത്തില്‍, ഇംഗ്ലണ്ടും ഇറ്റലിയും സ്‌പെയിനും ജര്‍മനിയും ഫ്രാന്‍സും മുന്നോട്ട്‌

By കാശ്വിന്‍

ലണ്ടന്‍: യൂറോപ്പിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് ജിയില്‍ ഇറ്റലിയും സ്‌പെയിനും എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പ്രതിയോഗികളെ തകര്‍ത്തത്. ഇറ്റലി ലിചെന്‍സ്റ്റനെയും സ്‌പെയിന്‍ മാസിഡോണിയെയുമാണ് പരാജയപ്പെടുത്തിയത്.

ഫ്രാന്‍സ് 2-1ന് സ്വീഡനെയും ഇംഗ്ലണ്ട് 3-0ന് സ്‌കോട്‌ലാന്‍ഡിനെയും തോല്‍പ്പിച്ചു. അതേ സമയം ജര്‍മനി 8-0ന് ദുര്‍ബലരായ സാന്‍മാരിനോയെ തകര്‍ത്തെറിഞ്ഞു. ജര്‍മനിക്കായി അരങ്ങേറ്റത്തില്‍ ഹാട്രിക്ക് നേടി സെര്‍ജി നാബ്രി ശ്രദ്ധയാകര്‍ഷിച്ചു. ഗ്രൂപ്പില്‍ തുല്യപോയിന്റ് പങ്കുവെക്കുന്നുവെങ്കിലും ഗോള്‍ശരാശരിയില്‍ ഇറ്റലിക്ക് മുകളിലുള്ള സ്‌പെയിന്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു.
സ്‌പെയിനിന് വേണ്ടി വിടോലോ, നാചോ മോണ്‍റിയല്‍, അരിട്‌സ് അഡുറിസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ സെല്‍ഫ് ആയിരുന്നു. ഇറ്റലിക്കായി ആന്ദ്രെ ബെലോട്ടി ഡബിള്‍ നേടി. സിറോ ഇമ്മോബില്‍, അന്റോണിയോ കാന്‍ഡ്രീവ എന്നിവരും വലകുലുക്കി.

football

ഗ്രൂപ്പ് ജിയിലെ മറ്റൊരു പോരില്‍ ഇസ്രാഈല്‍ 3-0ന് അല്‍ബാനിയയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് കയറി. ഗ്രൂപ്പ് ഐയില്‍ ഉക്രൈന്‍ 1-0ന് ഫിന്‍ലന്‍ഡിനെ വീഴ്ത്തി തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. ഐസ്‌ലന്‍ഡിന്റെ അപരാജിത കുതിപ്പ് ക്രൊയേഷ്യക്ക് മുന്നില്‍ 2-0ന് തോറ്റതോടെ അവസാനിക്കുകയും ചെയ്തു. തുര്‍ക്കി 2-0ന് കൊസോവയെ കീഴടക്കി. ഗ്രൂപ്പ് സിയില്‍ നാല് കളികളും ജയിച്ച് ജര്‍മനി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സും ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ടും മൂന്നാം ജയം നേടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സിനായി പോഗ്ബയും പയെറ്റും സ്‌കോര്‍ ചെയ്തപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്ററിഡ്ജ്, ആദംലല്ലാന, കാഹില്‍ ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയോട് 1-1ന്‌സമനിലയായ വെയില്‍സ് ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗാരെത്‌ബെയ്‌ലിന്റെ ടീമിന് ലോകകപ്പ് യോഗ്യത ഇതോടെ ബാലികേറാമലയായി മാറിയിരിക്കുന്നു.

ഗോള്‍ നില
അര്‍മേനിയ 3-2 മോണെനെഗ്രോ
ആസ്ത്രിയ 0-1 റി.അയര്‍ലന്‍ഡ്
ജോര്‍ജിയ 1-1 മൊള്‍ഡോവ
ക്രൊയേഷ്യ 2-0 ഐസ്‌ലന്‍ഡ്
തുര്‍ക്കി 2-0 കൊസോവൊ
വെയില്‍സ് 1-1 സെര്‍ബിയ
അല്‍ബാനിയ 0-3 ഇസ്രാഈല്‍
ലിചെന്‍സ്റ്റെന്‍ 0-4 ഇറ്റലി
സ്‌പെയിന്‍ 4-0 മാസിഡോണിയ
ഉക്രൈന്‍ 1-0 ഫിന്‍ലന്‍ഡ്
ഫ്രാന്‍സ് 2-1 സ്വീഡന്‍
ചെ.റിപബ്ലിക് 2-1 നോര്‍വെ
വ.അയര്‍ലന്‍ഡ് 4-0 അസര്‍ബൈജാന്‍
സാന്‍മാരിനോ 0-8 ജര്‍മനി
ഡെന്‍മാര്‍ക്ക് 4-1 കസാഖിസ്ഥാന്‍
റുമാനിയ 0-3 പോളണ്ട്
ഇംഗ്ലണ്ട് 3-0 സ്‌കോട്‌ലന്‍ഡ്
മാള്‍ട്ട 0-1 സ്ലൊവേനിയ
സ്ലൊവാക്യ 4-0 ലിത്വാനിയ

Story first published: Sunday, November 13, 2016, 10:24 [IST]
Other articles published on Nov 13, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+