Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ ദിവസം കൊണ്ട് പുറത്തായത് മൂന്ന് ടീമുകള്‍

സാവോ പോളോ: ബ്രസീലില്‍ ബ്രസൂക്ക ഉരുണ്ട് തുടങ്ങിയിട്ട് ആഴ്ച ഒന്ന് തികയുന്നു. എന്നാല്‍ മൂന്ന് ടീമുകള്‍ ഒറ്റയടിക്ക് ലോകകപ്പില്‍ നിന്ന് പുറത്താകുന്ന കാഴ്ചക്ക് സാക്ഷ്യം വഹിച്ചു ജൂണ്‍ 18 ബുധനാഴ്ച. ഇനി വിധി കാത്തിരിക്കുന്നത് 29 ടീമുകള്‍ മാത്രം. അതില്‍ രണ്ട് ടീമുകള്‍ ഇപ്പോള്‍ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ലോകചാന്പ്യന്‍മാരായ സ്‌പെയിന്‍, കരുത്തിന്റെ ഓസ്‌ട്രേലിയ, ആഫ്രിക്കന്‍ കരുത്തിന്റെ കാമറൂണ്‍.... മൂന്ന് രാജ്യങ്ങളാണ് പുറത്തായത്. അതില്‍ ഹോളണ്ടും ഓസ്‌ട്രേലിയും തമ്മിലുള്ള മത്സരത്തെ ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ട് ടീമുകളാണ് ഒറ്റ ദിവസം പുറത്ത് പോയത്. സ്‌പെയിനും ഓസ്‌ട്രേലിയയും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ഫൈനലിലെ എതിരാളികളായിരുന്ന ഹോളണ്ടിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്‍മാര്‍ അടിയറവ് പറഞ്ഞത്. ഇത്തവണ കരുത്തരായ ചിലിക്ക് മുന്നില്‍ മുട്ടുമടക്കാനായിരുന്നു വിധി. ഒരു ഗോള്‍ പോലും മടക്കാന്‍ ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കള്‍ക്ക് കഴിഞ്ഞില്ല.

സ്‌പെയിനിനെ ആദ്യ മത്സരത്തില്‍ തകര്‍ത്ത് തരിപ്പണമാക്കിയ ഹോളണ്ട് രണ്ടാം മത്സരത്തിലും അത് ആവര്‍ത്തിച്ചു. ഓസ്‌ട്രേലിയയായിരുന്നു ഇത്തവണ അവര്‍ക്ക് മുന്നില്‍ വീണത്. ആവേശം തിരതല്ലിയ. മത്സരത്തില്‍ ഹോളണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി ലോകകപ്പില്‍ നിന്ന് പുറത്ത് പോകാനായിരുന്നു ഓസ്‌ട്രേലിയയുടെ വിധി.

Croatia and Cameroon

ഗ്രൂപ്പ് എയില്‍ നിന്ന് പുറത്തായത് കാമറൂണ്‍ ആണ്. മെക്‌സിക്കോക്കെതിരെ കടുത്ത മത്സരം കാഴ്ചവച്ച കാമറൂണിന് ക്രൊയേഷ്യക്ക് മുന്നില്‍ പിട്ട് നില്‍ക്കാനായില്ല. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യ കാമറൂണിനെ തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടിലേക്കെത്താനുള്ള സാധ്യത ക്രൊയേഷ്യ നിലനിര്‍ത്തി.

Story first published: Thursday, June 19, 2014, 12:10 [IST]
Other articles published on Jun 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+