പത്താം നമ്പറിട്ട പത്ത് കളിക്കാര്‍!
ഫുട്‌ബോളും പത്താം നമ്പര്‍ കുപ്പായവും തമ്മില്‍ എന്താണ്. ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാരണമാണ് പത്താം നമ്പര്‍ പ്രസിദ്ധമായത് എന്ന് പറയാം. എന്നാല്‍ ഫുട്‌ബോളില്‍ പത്താം നമ്പര്‍ കൊണ്ട് കളിക്കാരാണ് അംഗീകരിക്കപ്പെടുക. ഇതിഹാസങ്ങളായ മറഡോണ, പെലെ, പ്ലാറ്റിനി തുടങ്ങിയവര്‍ വഴി പത്താം നമ്പര്‍ കുപ്പായത്തിന് ഒരു രാജകീയത കിട്ടിയിട്ടുണ്ട്.
പത്താം നമ്പര്‍ കുപ്പായമിട്ട് വരുന്നവന്‍ ടീമിന്റെ നട്ടെല്ലായിരിക്കും എന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കും ഈ തോന്നിലിന് ഒരു അപവാദം. ഏഴാണ് റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍.
മെസ്സി, നെയ്മര്‍, റോഡ്രിഗസ് എന്നിങ്ങനെ പോകുന്നു ഈ ലോകകപ്പിനെ തീ പിടിപ്പിക്കുന്ന പത്താം നമ്പറുകാര്‍.. കാണൂ.

ലയണല്‍ മെസ്സി
കഴിഞ്ഞ ലോകകപ്പിലെ മെസ്സിയല്ല ഈ ലോകകപ്പിലെ മെസ്സി. നാല് കളികള്‍ കളിച്ച മെസി നാലിലും മാന്‍ ഓഫ് ദ മാച്ചായി. നാല് ഗോളുകളും അടിച്ചു. സംശയം വേണ്ട ഈ ലോകപ്പിലെ ബംപര്‍ ഹിറ്റുകളിലൊന്ന് പത്താം നമ്പറുകാരനായ ഈ അര്‍ജന്റീന ക്യാപ്റ്റന്‍ തന്നെ.

നെയ്മര്‍
ക്വാര്‍ട്ടറും കടന്ന് സെമിയിലെത്തി നെയ്മറും ബ്രസീലും. പരിക്ക് മൂലം സെമി നഷ്ടമാകും നെയ്മര്‍ക്ക് എന്ന പേടിയുണ്ട്. നാല് ഗോളുകളോടെ നെയ്മറും ഗോള്‍വേട്ടയുടെ മുന്‍ നിരയിലുണ്ട്.

റോഡ്രിഗസ്
മെസ്സിയെയും നെയ്മറെയും പിന്നിലാക്കിയാണ് ഹാമിഷ് റോഡ്രിഗസിന്റെ കുതിപ്പ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും ആറ് ഗോളുകളോടെ ഈ ലോകകപ്പിന്റെ ഓമനയായി മാറിക്കഴിഞ്ഞു റോഡ്രിഗസ്.

ബ്രയാന്‍ റൂയിസ്
കോസ്റ്റാറിക്കയുടെ ക്യാപ്റ്റനും നട്ടെല്ലും. ബ്രസീലില്‍ കോസ്റ്റാറിക്ക കാണിച്ചുകൂട്ടിയ ധീരതയെ മുന്നില്‍ നിന്നും നയിച്ചത് റൂയിസാണ്. ഈ ലോകകപ്പില്‍ രണ്ട് ഗോളുകള്‍ നേടി റൂയിസ് ഇത് വരെ.

കരിം ബെന്‍സെമ
റിബറി ഇല്ലാത്ത ഫ്രാന്‍സിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചതില്‍ ബെന്‍സെമയുടെ പങ്ക് ചെറുതല്ല. ജര്‍മനിയോട് തോറ്റ് ഫ്രാന്‍സ് പുറത്താകുമ്പോള്‍ നഷ്ടമാകുന്നത് ബെന്‍സെമയുടെ കളി കൂടിയാണ്. അഞ്ച് കളിയില്‍ മൂന്ന് ഗോളുകളാണ് ബെന്‍സെമയുടെ നേട്ടം

സ്‌നൈഡര്‍
ഹോളണ്ടിന്റെ ഈ ലോകകപ്പിലെ താരം സ്‌നൈഡറല്ല. അത് റോബനാണ്. പിന്നെ വാന്‍പേഴ്‌സിയും. എന്നാല്‍ മെക്‌സിക്കോയോട് തോറ്റുപോകും എന്ന ഘട്ടത്തില്‍ സ്‌നൈഡര്‍ പായിച്ച ആ ഷോട്ടിലുണ്ട് ഹോളണ്ടിന്റെ പത്താം നമ്പര്‍ താരത്തിന്റെ വില. ഈ ലോകകപ്പില്‍ ഒരു ഗോളേ സ്‌നൈഡറിന് അടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

പെലെ
ഫുട്‌ബോള്‍ ഇതിഹാസമായ പെലെ അണിഞ്ഞിരുന്ന കുപ്പായമാണ് പത്താം നമ്പര്‍. പത്താം നമ്പര്‍ കുപ്പായക്കാരെ തിരയുമ്പോള്‍ പെലെയെ മറന്ന് ഒരു പട്ടിക എഴുതുന്നത് എങ്ങനെ

മറഡോണ
പത്താം നമ്പര്‍ കുപ്പായമിട്ട് ഈ കുറിയ മനുഷ്യന്‍ കാണിച്ചുകൂട്ടിയ പരാക്രമങ്ങളുടെ ശേഷിപ്പാണ് 1086 ല്‍ അര്‍ജന്റീന നേടിയ ലോകകപ്പ്. പത്താം നമ്പറിനെ പ്രശസ്തമാക്കിയ താരങ്ങളില്‍ പ്രമുഖന്‍ മറഡോണ തന്നെ

സിദാന്‍
ഫ്രാന്‍സിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാര്‍. 98 ലോകകപ്പിലും 2006 ലോകകപ്പിലും ഫ്രാന്‍സ് എന്നാല്‍ സിദാനായിരുന്നു. മറ്റരാസിയെ തലകൊണ്ട കുത്തി വേദനപോലെ സിദാന്‍ ഇറങ്ങിപ്പോയി. സിദാന്റെ ജേഴ്‌സി നമ്പര്‍ പത്തായിരുന്നു.

റിക്വല്‍മി
മെസി കളി തുടങ്ങുന്നത് വരെ അര്‍ജന്റീനയുടെ പത്താം നമ്പറുകാരന്‍ റിക്വല്‍മിയായിരുന്നു. ജുവാന്‍ റോമന്‍ റിക്വല്‍മി. മറഡോണയെയും മെസിയെയും പോലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല പക്ഷേ ടീമിന്റെ ഏറ്റവും വലിയ പ്ലേ മേക്കറായിരുന്നു റിക്വല്‍മി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications