വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുഎഇ ഷോക്ക്... സിംബാബ്‌വെ ലോകകപ്പ് കാണാതെ പുറത്ത്, പ്രതീക്ഷയില്‍ അഫ്ഗാന്‍, അയര്‍ലന്‍ഡ്

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു റണ്‍സിനാണ് യുഇഎ ജയിച്ചുകയറിയത്

ഹരാരെ: 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടുകയെന്ന സിംബാബ്‌വെയുടെ മോഹം പൊലിഞ്ഞു. സൂപ്പര്‍ സിക്‌സിലെ അവസാന കളിയില്‍ യുഎഇയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് സിംബാബ്‌വെയെ സ്തബ്ധരാക്കിയത്. ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനു പിന്നാലെ ലോകകപ്പിനു ടിക്കറ്റെടുക്കുന്ന രണ്ടാമത്തെ ടീമായി മാറുമെന്ന ആത്മവിശ്വാസത്തോടെയാണ് സിംബാബ്‌വെ ഇറങ്ങിയത്. പക്ഷെ യുഎഇയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ അവര്‍ക്കു തലകുനിക്കേണ്ടിവന്നു. ഡക്‌വര്‍ത്ത് ലൂയിയ് നിയമപ്രകാരം മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് യുഎഇ സ്വന്തമാക്കിയത്. സൂപ്പര്‍ സിക്‌സില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ യുഎഇയുടെ ആദ്യ വിജയം കൂടിയാണിത്.

ഷമി ഒത്തുകളിച്ചില്ല; ബിസിസിഐ ക്ലീന്‍ ചിറ്റ്; 3 കോടിയുടെ കരാറില്‍ ഉള്‍പ്പെടുത്തിഷമി ഒത്തുകളിച്ചില്ല; ബിസിസിഐ ക്ലീന്‍ ചിറ്റ്; 3 കോടിയുടെ കരാറില്‍ ഉള്‍പ്പെടുത്തി

ലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോ

1

ആദ്യം ബാറ്റ് ചെയ്ത യുഎഇ 47.5 ഓവറില്‍ 235 റണ്‍സിനു പുറത്താവുകയായിരുന്നു. റമീസ് ഷഹസാദ് (59) ടീമിന്റെ ടോപ്‌സ്‌കോററായി. ഗുലാം ഷബര്‍ (40), ക്യാപ്റ്റന്‍ രോഹന്‍ മുസ്തഫ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങില്‍ മഴയെ തുടര്‍ന്ന് സിംബാബ്‌വെയുടെ വിജയലക്ഷ്യം 40 ഓവറില്‍ 230 റണ്‍സാക്കി പുനര്‍ നിശ്ചയിച്ചിരുന്നു.

എന്നാല്‍ ഏഴു വിക്കറ്റിന് 226 റണ്‍സെടുക്കാനേ സിംബാബ്‌വെയ്ക്കായുള്ളൂ.80 റണ്‍സെുത്ത സീന്‍ വില്ല്യംസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ജയിക്കാന്‍ അവസാന ഓവറില്‍ 15 വേണ്ടിയിരുന്ന സിംബാബ്‌വെയ്ക്കു പക്ഷെ 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

2

സിംബാബ്‌വെയുടെ അപ്രതീക്ഷിത തോല്‍വിയോടെ അഫ്ഗാനിസ്താന്‍, അയര്‍ലന്‍ഡ് ടീമുകളുടെ ക്യാംപില്‍ ആഹ്ലാദം പരത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സൂപ്പര്‍ സിക്‌സിലെ അവസാന കളിയില്‍ അഫ്ഗാനും അയര്‍ലന്‍ഡും ഏറ്റുമുട്ടുന്നുണ്ട്. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിനു ടിക്കറ്റെടുക്കും.

Story first published: Friday, March 23, 2018, 11:32 [IST]
Other articles published on Mar 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X