IND vs AUS: തൊപ്പിക്കൊപ്പം അശ്വിന്‍ ആ 'മന്ത്രവും' സുന്ദറിനു പറഞ്ഞുകൊടുത്തു- സഹീര്‍

ഓസ്‌ട്രേലിയക്കെതിരേയുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ തമിഴ്‌നാട്ടുകാരനായ വാഷിങ്ടണ്‍ സുന്ദറിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്‍. ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയായ സുന്ദര്‍ തുടക്കം മോശമാക്കിയില്ല. ആദ്യദിനം ഓസ്‌ട്രേലിയന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. 36 റണ്‍സെടുത്ത സ്മിത്തിനെ സുന്ദറിന്റെ ബൗളിങില്‍ രോഹിത് ശര്‍മയാണ് ത്യാച്ച് ചെയ്ത് പുറത്താക്കിയത്.

വെറ്ററന്‍ ഓഫ് സ്പിന്നറും നാട്ടുകാരനുമായ ആര്‍ അശ്വിനായിരുന്നു മല്‍സരത്തിനു മുമ്പ് സുന്ദറിന് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. ഇതു തന്നെയാവാം സുന്ദറിന്റെ മികച്ച പ്രകടനത്തിനു പിന്നിലെന്നു സഹീര്‍ ചൂണ്ടിക്കാട്ടി.

ക്യാപ്പിനൊപ്പം തന്ത്രവും ഉപദേശിച്ചിരിക്കാം

ക്യാപ്പിനൊപ്പം തന്ത്രവും ഉപദേശിച്ചിരിക്കാം

ടെസ്റ്റ് ക്യാപ്പ് കൈമാറുന്നതിനോടൊപ്പം സ്റ്റീവ് സ്മിത്തിനെ എങ്ങനെ പുറത്താക്കാമെന്ന തന്ത്രവും കൂടി അശ്വിന്‍ സുന്ദറിനു പറഞ്ഞു കൊടുത്തിട്ടുണ്ടാവുമെന്നു സഹീര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നും സ്മിത്തിന്റെ വീക്ക്‌നെസ് എന്താണെന്നും അശ്വിന്‍ സുന്ദറിനു ഉപദേശിച്ചു കൊടുത്തിട്ടുണ്ടാവാം. അശ്വിനെപ്പോലെ തന്നെയായിരുന്നു സുന്ദര്‍ ബൗള്‍ ചെയ്തത്. വായുവില്‍ അശ്വിനേക്കാള്‍ വേഗത്തില്‍ ബോള്‍ ചലിപ്പിക്കാനും സുന്ദറിനു സാധിച്ചതായി സഹീര്‍ വിലയിരുത്തി.

രണ്ടാമിന്നിങ്‌സില്‍ അപകടകാരിയാവും

രണ്ടാമിന്നിങ്‌സില്‍ അപകടകാരിയാവും

രണ്ടാമിന്നിങ്‌സില്‍ സുന്ദര്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്നു സഹീര്‍ പറഞ്ഞു. വലംകൈയ്ന്‍മാര്‍ക്കെതിരേ സുന്ദറിന്റെ ലൈന്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയതാണ്. പ്രത്യേകിച്ചും വേഗം കൂടിയ ബോളുകള്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കും. മാത്രമല്ല നേര്‍ക്കുനേര്‍ വരുന്ന ബോളുകള്‍ ഇനിയും മികച്ചതായി മാറാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ രണ്ടാമിന്നിങ്‌സില്‍ വിക്കറ്റില്‍ നിന്നും സഹായം ലഭിക്കുക കൂടി ചെയ്താല്‍ സുന്ദര്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആദ്യദിനം പിച്ചില്‍ നിന്നും കാര്യമായ സഹായം സുന്ദറിനു ലഭിച്ചില്ല. എ ന്നിട്ടും 22 ഓവറുകള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ താരത്തിനായെന്നാണ് താന്‍ കരുതുന്നതെന്നും സഹീര്‍ വിശദമാക്കി.

ഒരുമിച്ച് ബൗള്‍ ചെയ്യണം

ഒരുമിച്ച് ബൗള്‍ ചെയ്യണം

സ്പിന്‍ ബൗളിങിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചുകളില്‍ അശ്വിനും സുന്ദറും ഇന്ത്യക്കു വേണ്ടി ഒരുമിച്ച് ബൗള്‍ ചെയ്യുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി മുന്‍ താരം അജയ് ജഡേജ വ്യക്തമാക്കി.

ഇന്ത്യന്‍ പിച്ചുകളിലാണ് സുന്ദര്‍ ബൗള്‍ ചെയ്യുന്നതെങ്കില്‍ എങ്ങനെയായിരിക്കും ബാറ്റ്‌സ്മാന്‍മാര്‍ നേരിടുകയെന്നാണ് ഞാന്‍ സങ്കല്‍പ്പിക്കുന്നത്. വേഗത്തിലാണ് ബൗള്‍ ചെയ്യുന്നതെങ്കിലും ബൗളിങ് ഫ്‌ളാറ്റാണെന്നു പറയാനാവില്ല. ബോളുകള്‍ സ്പിന്‍ ചെയ്യുന്നുമുണ്ട്. രണ്ടു വശങ്ങളില്‍ നിന്നായി അശ്വിനും സുന്ദറും ഒരുമിച്ച് ബൗള്‍ ചെയ്യുന്നത് വളരെ ആസ്വാദ്യകരമായ കാഴ്ചയായിരിക്കുമെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, January 15, 2021, 18:54 [IST]
Other articles published on Jan 15, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X