For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ഹിറ്റായതെങ്ങനെ? കാരണങ്ങള്‍ സഹീര്‍ പറയും

നിലവില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററാണ് അദ്ദേഹം

1

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിങിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍. 127 റണ്‍സാണ് മല്‍സരത്തില്‍ ഹിറ്റ്മാന്‍ നേടിയത്. 127 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു. വിദേശ മണ്ണില്‍ കന്നി ടെസ്റ്റ് സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ഇതോടെ രോഹിത് അവസാനിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയായിരുന്നു ഓവലിലേത്.

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ രോഹിത് രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തിട്ടുണ്ട്. ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുലിനെയാണ് പിന്തള്ളിയത്. നാലു ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി 368 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. 52.57 ശരാശരിയിലാണ് 350ന് മുകളില്‍ അദ്ദേഹം നേടിയിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്തതും രോഹിത് തന്നെയാണ്.

2

ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത്തിന്റെ കന്നി ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ ന്യൂബോള്‍ പേസാക്രമണത്തിനെതിരേ അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നു നേരത്തേ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് രോഹിത് നാലു ടെസ്റ്റുകളിലായി നല്‍കിയിരിക്കുന്നത്. മിക്ക ഇന്നിങ്‌സുകളിലും വളരെ നന്നായി തന്നെ തുടങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ പലതും വലിയ സ്‌കോറാക്കി മാറ്റാനായില്ല. എന്നാല്‍ ഓവലില്‍ ഈ കുറവുകളെല്ലാം തീര്‍ക്കുന്നതായിരുന്നു ഹിറ്റ്മാന്റെ ഗംഭീര ഇന്നിങ്‌സ്.

തന്റെ ബാറ്റിങ് ശൈലിയില്‍ രോഹിത് വരുത്തിയ ചില മാറ്റങ്ങളാണ് ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനെ സഹായിച്ചതെന്നു സഹീര്‍ ചൂണ്ടിക്കാട്ടി. രോഹിത്തിന്റെ ഉദ്ദേശം വളരെ വ്യക്തമായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങള്‍ക്കു അനുസൃതമായി അദ്ദേഹം തന്റെ ഗെയിം പൊരുത്തപ്പെടുത്തി. ന്യൂബോള്‍ നേരിടുമ്പോള്‍ ക്രീസില്‍ നിലയുറപ്പിക്കാനാണ് രോഹിത് എല്ലായ്‌പ്പോഴും ശ്രമിച്ചത്. ഇതു കാരണം ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ ലീവ് ചെയ്യാന്‍ സാധിച്ചു. തനിക്കു ഷോട്ട് കളിക്കാന്‍ സാധിക്കുന്ന ബോളുകള്‍ രോഹിത് തിരഞ്ഞെടുക്കുകയും ചെയ്തു. മികച്ച ബൗണ്‍സ് നല്‍കുന്നതാണ് ഓവലിലെ പിച്ച്. ബോള്‍ വേഗത്തില്‍ വരുമ്പോള്‍ രോഹിത് സന്തോഷിക്കുകയാണ് ചെയ്യുന്നതെന്നും സഹീര്‍ നിരീക്ഷിച്ചു.

ഓവല്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ (61) ഫിഫ്റ്റിയും ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചു കഴിഞ്ഞു. മൂന്നാം ദിനം വെളിച്ചക്കുറവ് കളി നേരത്തേ നിര്‍ത്തി വയ്ക്കുമ്പോള്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും (22*) രവീന്ദ്ര ജഡേജയുമാണ് (9*) ക്രീസിലുള്ളത്. രണ്ടു ദിവസവും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 171 റണ്‍സിന്റെ ലീഡുണ്ട്.

ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ രോഹിത്തും കെഎല്‍ രാഹുലും നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഈ ജോടി 83ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. രാഹുലിനെ ആന്‍ഡേഴ്‌സന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം ചേര്‍ന്നെടുത്ത 153 റണ്‍സ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. 236ല്‍ വച്ചായിരുന്നു ഈ ജോടി വേര്‍പിരിഞ്ഞത്. ഓലി റേബിന്‍സണിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. ഇതേ ഓവറില്‍ തന്നെ പുജാരയെയും റോബിന്‍സണ്‍ പുറത്താക്കിയിരുന്നു.

Story first published: Saturday, September 4, 2021, 23:22 [IST]
Other articles published on Sep 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+