IND vs AUS: ടീമില്‍ ഇല്ല, എന്നിട്ടും ചഹല്‍ ബൗള്‍ ചെയ്തു! ചോദ്യം ചെയ്ത് ലാങര്‍- കാരണമറിയാം
കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സില്‍ ചഹല്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ എല്ലാവരും അമ്പരന്നു. ഐസിസിയുടെ പുതിയ നിയമമാണ് ഇതിനു വഴിയൊരുക്കിയത്. ടീമിലെ ഒരു താരത്തിന് കളിക്കിടെ പരിക്കേറ്റാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കാമെന്നാണ് നിയമം. ഇന്ത്യന്‍ ഇന്നിങ്‌സിനിടെ മിച്ചെല്‍ സ്റ്റാര്‍ക്ക് ബൗള്‍ ചെയ്ത അവസാനത്തെ ഓവറില്‍ പന്ത് ഹെല്‍റ്റില്‍ കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ പകരക്കാരനായാണ് ചഹല്‍ ടീമിലെത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളിക്കുന്ന താരത്തിന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും അനുവാദമുണ്ട്. ഇതേ തുടര്‍ന്നാണ് ചഹലിന് മല്‍സരത്തില്‍ ബൗള്‍ ചെയ്യാനായത്.

എന്നാല്‍ ഓള്‍റൗണ്ടറായ ജഡേജയ്ക്കു പകരം റിസ്റ്റ് സ്പിന്നറായ ചഹലിനെ ഇന്ത്യ ഇറക്കിയത് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങറെ ചൊടിപ്പിച്ചു. ഓസീസ് ഇന്നിങ്‌സ് ഇന്നിങ്‌സ് ആരംഭിക്കുന്നതിന് മുമ്പ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ ചഹലിനെ ഇറക്കുന്നതായി അറിഞ്ഞതോടെ മാച്ച് റഫറിയുമായി ലാങര്‍ സംസാരിക്കുന്നതും അതൃപ്തി പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ഒടുവില്‍ നിരാശനായി അദ്ദേഹം ടീമിന്റെ ഡഗൗട്ടിലേക്കു മടങ്ങുകയും ചെയ്തു.
ബാറ്റിങിനിടെ ജഡേജയുടെ പിന്‍തുട ഞെരമ്പിനും പരിക്കേറ്റിരുന്നു. ഇത് കൂടാതെയാണ് അവസാന ഓവറില്‍ പന്ത് ഹെല്‍മറ്റില്‍ പതിച്ച് അദ്ദേഹത്തിനു മറ്റൊരു ആഘാതം കൂടി നേരിട്ടത്. ഇതോടെ ജഡേജ ഓസീസ് ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാതിരുന്നത്. തുടര്‍ന്ന് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ചഹലിനെ ഇന്ത്യ ഇറക്കുകയുമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം പ്രാവര്‍ത്തികമാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യില്‍ പുരുഷ, വനിതാ ക്രിക്കറ്റിലായി ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നടത്തിയ ടീം ഇന്ത്യയാണ്. പുരുഷ ക്രിക്കറ്റിലല്ല, മറിച്ച് വനിതാ ക്രിക്കറ്റിലായിരുന്നു ഇത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ വനിതാ ടി20 ലോകകപ്പിലായിരുന്നു ഇത്. അന്നു വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്ടിയക്കു പകരം 16 കാരിയായ റിച്ച ഘോഷിനെ ഇന്ത്യ ഇറക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശ് ടീം പുതിയ റെക്കോര്‍ഡിട്ടിരുന്നു. ഒരേ മല്‍സരത്തില്‍ രണ്ടു കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടുകളെ കളിപ്പിച്ച ആദ്യ ടീമായി അന്നു ബംഗ്ലാദേശ് മാറിയിരുന്നു. മുഹമ്മദ് ഷമിയുടെ ബൗളിങില്‍ പരിക്കേറ്റ നയീം, ലിറ്റണ്‍ ദാസ് എന്നിവര്‍ക്കു പകരം മെഹ്ദി ഹസന്‍, തൈജുല്‍ ഇസ്ലാം എന്നിവരെയാണ് ബംഗ്ലാദേശ് ഇറക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications