IND vs NZ: ഒരു ടി20 ഓവറില്‍ 25 റണ്‍സിലധികം വഴങ്ങി, നാണക്കേടില്‍ മുന്നിലാര്? പട്ടിക

മുംബൈ: ടി20യില്‍ ഇക്കോണമി കാത്ത് പന്തെറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ന്യൂബോളിലും ഡെത്ത് ഓവറിലുമെല്ലാം റണ്‍സ് വഴങ്ങാതെ പന്തെറിയുകയെന്നത് കടുപ്പമാണ്. അതുകൊണ്ട് തന്നെ പല ബൗളര്‍മാര്‍ക്കും നന്നായി തല്ലുകിട്ടാറുമുണ്ട്.
ഐപിഎല്ലിലൂടെ ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ സാഹചര്യം വളരെ പരിചിതമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇപ്പോള്‍ നന്നായി തല്ലുവാങ്ങുകയും ചെയ്യുന്നുണ്ട്. വലിയ പ്രതീക്ഷയോടെ തുടങ്ങുന്ന പല ബൗളര്‍മാരും പിന്നീട് തല്ലുകൊള്ളികളായി മാറുന്നതാണ് കാണാനാവുന്നത്.
സമീപകാലത്തെ ഇന്ത്യയുടെ ടി20യിലെ ബൗളര്‍മാരുടെ പ്രകടനം പരിശോധിക്കുമ്പോള്‍ പലരും നന്നായി തല്ലുവാങ്ങുന്നു. പ്രത്യേകിച്ച് യുവതാരങ്ങള്‍. ടി20യില്‍ ഒരോവറില്‍ 25 റണ്‍സിലധികം വഴങ്ങുകയെന്ന വലിയ നാണക്കേട് ഇന്ത്യയുടെ പല താരങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ തവണ ഈ നാണക്കേടില്‍ പേരുചേര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് അറിയാമോ? പട്ടികയില്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ഷദീപ് സിങ്
ഇന്ത്യയുടെ യുവ ഇടം കൈയന്‍ അര്‍ഷദീപ് സിങ്ങാണ് ഈ പട്ടികയില്‍ തലപ്പത്ത്. വലിയ പ്രതീക്ഷ നല്‍കി തുടങ്ങിയ പേസര്‍ക്ക് ഇപ്പോള്‍ മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താനാവുന്നില്ല. അതുകൊണ്ട് തന്നെ തല്ലുകൊള്ളിയാവുന്നു. കൂടാതെ എക്‌സ്ട്രാസ് വിട്ടുകൊടുക്കുന്നതിലും മടികാട്ടുന്നില്ല.
ഇതിനോടകം രണ്ട് തവണ അര്‍ഷദീപ് ഒരു ടി20 ഓവറില്‍ 25 റണ്‍സിലധികം വഴങ്ങി. ഡെത്ത് ഓവറില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയുമെന്ന പേര് അര്‍ഷദീപിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മികവ് കാട്ടാന്‍ താരത്തിന് സാധിക്കുന്നില്ല.
Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ശിവം ദുബെ
ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ശിവം ദുബെ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തെ യുവരാജ് സിങ്ങിനോട് പോലും ഒരു സമയത്ത് താരതമ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ദുബെ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്.
ദുബെയും ഒരു ഓവറില്‍ 25 റണ്‍സിലധികം റണ്‍സ് വഴങ്ങിയിട്ടുണ്ട്. മീഡിയം പേസറായ ബൗളര്‍ ഇപ്പോള്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തിളങ്ങുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം.

സ്റ്റുവര്‍ട്ട് ബിന്നി
ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ പേസ് ഓള്‍റൗണ്ടറാണ് ശിവം ദുബെ. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് ടേക്കിങ് ബൗളറുമായ ബിന്നിയുടെ പേരിലാണ് ഏകദിനത്തിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനം.
എന്നാല്‍ ടി20യില്‍ ഒരോവറില്‍ 25 റണ്‍സിലധികം വിട്ടുകൊടുത്തവരില്‍ ബിന്നിയുമുണ്ട്. തന്റേതായ ദിവസം മികവ് കാട്ടാന്‍ ബിന്നിക്ക് കഴിവുണ്ടെങ്കിലും പൊതുവേ തല്ലുകൊള്ളി ബൗളറാണ് ബിന്നി. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ബിന്നിക്കായിട്ടില്ല.

ശര്‍ദുല്‍ ഠാക്കൂര്‍
ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. എല്ലാവരും നിരാശപ്പെടുത്തുന്ന മത്സരത്തില്‍ തിളങ്ങാന്‍ കഴിവുള്ളതിനാല്‍ ലോര്‍ഡ് ശര്‍ദുലെന്ന പേരും ഠാക്കൂറിനുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന താരമാണെങ്കിലും ഒരു ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമാവാന്‍ ശര്‍ദുലിനായിട്ടില്ല.
മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കുന്നവനാണെങ്കിലും ചിലപ്പോഴൊക്കെ നന്നായി തല്ലുവാങ്ങുന്ന ബൗളറായി താരം മാറുന്നു. ശര്‍ദുലും ടി20യില്‍ ഒരോവറില്‍ 25 റണ്‍സിലധികം വിട്ടുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ ടി20യിലേക്ക് ശര്‍ദുലിനെ അധികം പരിഗണിക്കാറില്ല.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ സ്പിന്‍ ഓള്‍റൗണ്ടറാണ് യുവരാജ് സിങ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാന്‍ യുവിക്കായിട്ടുണ്ട്. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിട്ടിച്ചില്ലെങ്കിലും പരിമിത ഓവറില്‍ യുവി ഇന്ത്യയുടെ സൂപ്പര്‍ താരമാണ്.
എന്നാല്‍ യുവരാജും ടി20യില്‍ ഒരോവറില്‍ 25 റണ്‍സിലധികം വിട്ടുകൊടുത്തിട്ടുണ്ട്. പലപ്പോഴും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ തല്ലുകൊള്ളിയായി മാറുന്നു.
Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

സുരേഷ് റെയ്‌ന
ഇന്ത്യയുടെ പാര്‍ട്ട് ടൈം സ്പിന്‍ ഓള്‍റൗണ്ടറാണ് സുരേഷ് റെയ്‌ന. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ ബാറ്റ്‌സ്മാനുമായ റെയ്‌ന നിരവധി തവണ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍ റെയ്‌നയും ടി20യില്‍ ഒരോവറില്‍ 25 റണ്‍സിലധികം വഴങ്ങിയിട്ടുണ്ട്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ വിശ്വസ്തനായ പാര്‍ട്ട് ടൈം സ്പിന്നറായിരുന്നു റെയ്‌ന. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കമന്റേറ്ററെന്ന നിലയില്‍ റെയ്‌ന പ്രവര്‍ത്തിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications