ടെസ്റ്റില്‍ നേടേണ്ട ഏറ്റവും കുറഞ്ഞ വിക്കറ്റ് എത്ര? ബുംറയ്ക്കു ടാര്‍ജറ്റ് നല്‍കി യുവരാജ് സിങ്!
ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയ്ക്കു ടെസ്റ്റ് ക്രിക്കറ്റില്‍ ചുരുങ്ങിയത് എത്ര വിക്കറ്റുകളെടുക്കണമെന്ന് ഒരു ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം 600 വിക്കറ്റുകള്‍ തികച്ച് ടെസ്റ്റില്‍ ചരിത്രം കുറിച്ചിരുന്നു.
ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറിയിരുന്നു. ആന്‍ഡേഴ്‌സനെ ട്വിറ്ററിലൂടെ ബുംറ അഭിനന്ദിച്ചിരുന്നു. ഇതിനു താഴയൊണ് യുവരാജ് ഇന്ത്യന്‍ പേസര്‍ക്കു മിനിമം ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്.

ബുംറയുടെ അഭിനന്ദനം
അവിസ്മരണീമായ നേട്ടത്തിന് അഭിനന്ദനങ്ങള്‍ ജിമ്മി ആന്‍ഡേഴ്‌സന്‍. നിങ്ങളുടെ പാഷന്‍, മനോഭാവം എന്നിവയെല്ലാം അസാധാരണമാണ്. ചിയേഴ്‌സ്, ഭാവിയിലേക്കു എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ബുംറ ട്വിറ്ററലില്‍ കുറിച്ചത്.
പാകിസ്താനെതിരേ സതാംപ്റ്റണില്‍ സമനിലയില്‍ പിരിഞ്ഞ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമാണ് സന്ദര്‍ശക ടീമിന്‍റെ നായകന്‍ കൂടിയായ അസ്ഹര്‍ അലിയെ പുറത്താക്കി ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റ് ക്ലബ്ബിലെത്തിയ ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായത്

യുവി നല്‍കിയ ടാര്‍ജറ്റ്
ആന്‍ഡേഴ്‌സനെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിനു താഴെയാണ് യുവരാജ് ബുംറയ്ക്കു ടെസ്റ്റ് കരിയറിലെ വിക്കറ്റ് വേട്ടയില്‍ മിനിമം ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്. നിന്റെ ടാര്‍ജറ്റ് 400 ആണ്, ഏറ്റവും കുറഞ്ഞത് എന്നായിരുന്നു യുവിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനോടു ബുംറ ഇനിയും പ്രതികരിച്ചിട്ടില്ല.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങള്‍ കൂടിയായിരുന്നു യുവരാജും ബുംറയും. സീസണില്‍ പക്ഷെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ യുവരാജിന് കളിക്കാന്‍ അവസരം ലഭിച്ചിുന്നുള്ളൂ. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. 12 ടെസ്റ്റുകളില്‍ നിന്നും 62 വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം.

ആന്‍ഡേഴ്‌സനെ പുകഴ്ത്തി യുവി
ബുംറയ്ക്കു ടെസ്റ്റില്‍ ടാര്‍ജറ്റ് നല്‍കുന്നതിനൊപ്പം ചരിത്രനേട്ടം കൈവരിച്ച ആന്‍ഡേഴ്‌സനെ പ്രശംസിക്കാനും യുവരാജ് മടിച്ചില്ല.
ഒരു ഫാസ്റ്റ് ബൗളര്‍ 600 ടെസ്റ്റ് വിക്കറ്റുകളെടുക്കുന്നത് കാണാന്‍ ജീവിതത്തില്‍ ഒരിക്കലും അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. വിക്കറ്റുകളുടെ വെറും എണ്ണത്തില്‍ മാത്രമല്ല കാര്യം, അദ്ദേഹത്തിന്റെ ബൗളിങിന്റെ നിലവാരം കൂടിയാണ് അടിവരയിടുന്നത്.
സ്ലോയോ, ഫാസ്റ്റ് വിക്കറ്റോ, ബൗസുള്ളതോ, ഇല്ലാത്തതോ, സീമുള്ളതോ, ഇല്ലാത്തതോ, എന്തുമാവട്ടെ അദ്ദേഹത്തെ സംബന്ധിച്ച് സാഹചര്യങ്ങള്‍ ഒരിക്കലും വിഷയമാവാറില്ല. സര്‍, ജിമ്മി നിങ്ങള്‍ ഗോട്ടാണെന്നായിരുന്നു യുവരാജ് ട്വിറ്ററിലൂടെ പുകഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications