Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ഫ്‌ളിന്റോഫ് പറഞ്ഞതെന്ത്? 'ആറാട്ടിന്' പിന്നിലെ കാരണം വെളിപ്പെടുത്തി യുവരാജ്

2007 -ലെ ഐസിസി ട്വന്റി-20 ലോകകപ്പ്. വേദി ഡര്‍ബന്‍ സ്റ്റേഡിയം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ വാശിയേറിയ 'സൂപ്പര്‍ 8' പോരാട്ടം നടക്കുകയാണ്. മത്സരം 19 ആം ഓവറിലേക്ക് കടന്നിരിക്കുന്നു. പന്തെറിയാനെത്തിയത് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബോര്‍ഡ്. ക്രീസില്‍ നില്‍ക്കുന്നതാകട്ടെ യുവരാജ് സിങ്ങും. ശേഷം ലോകം സാക്ഷിയായത് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച അവിസ്മരണീയ മുഹൂര്‍ത്തത്തിന്.

ആദ്യ പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, അഞ്ചാം പന്ത്, ആറാം പന്ത് - എറിഞ്ഞ പന്തുകളെല്ലാം നിലംതൊടാതെ സിക്‌സര്‍! സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആത്മവിശ്വാസം യുവരാജ് സിങ് തകര്‍ന്നുതരിപ്പണമാക്കിയ നിമിഷം. യുവരാജ് സിങ് ഉഗ്രരൂപം പൂണ്ടതിന്റെ കാരണമെന്താണ്?

വാക്കുത്തർക്കം

തൊട്ടു മുന്നിലെ ഓവറില്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായുള്ള വാക്കേറ്റമാണ് യുവരാജിന്റെ ചൊടിപ്പിച്ചതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഫ്‌ളിന്റോഫിനോടുള്ള കലി യുവരാജ് ബ്രോഡിനോട് തീര്‍ത്തു. അന്നത്തെ മത്സരത്തില്‍ ഫ്‌ളിന്റോഫ് പറഞ്ഞതെന്താണ്? ഇക്കാര്യം വെളിപ്പെടുത്തുകയാണ് യുവരാജ് സിങ്.

ഡര്‍ബനിലെ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത 20 ഓവറില്‍ നാലിന് 218 റണ്‍സാണ് ഇന്ത്യ കുറിച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടമാകട്ടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് അവസാനിച്ചു.

യുവരാജിന്റെ കടന്നുവരവ്

മത്സരത്തിന്റെ 17 ആം ഓവറിലാണ് യുവരാജ് കടന്നുവരുന്നത്. 19 ആം ഓവറായപ്പോഴേക്കും ട്വന്റി-20 ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി താരം കയ്യടക്കി. 12 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ യുവരാജിന് 50 പൂര്‍ത്തിയാക്കാന്‍. 18 ആം ഓവര്‍ മത്സരത്തിലെ വഴിത്തിരിവായെന്ന് പറയാം. കാരണം ഫ്‌ളിന്റോഫിന്റെ ആ ഓവറില്‍ തുടരെ രണ്ടു ബൗണ്ടറികള്‍ യുവരാജ് പായിക്കുകയുണ്ടായി. ഇതിനെ പരിഹസിച്ച് ഫ്‌ളിന്റോഫ് രംഗത്തെത്തിയത് മത്സരത്തിന്റെ താളം പാടെ മാറ്റി.

Most Read: ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!

താളം മാറി

'സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണയും സിക്‌സിന് പറത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഫ്‌ളിന്റോഫുമായുള്ള വാക്കുത്തര്‍ക്കം എന്നെ ചൊടിപ്പിച്ചു. തൊട്ടുമുന്നിലെ ഓവറില്‍ ഫ്‌ളിന്റോഫിന്റെ നല്ല രണ്ടു പന്തുകളെ ഞാന്‍ ബൗണ്ടറി പായിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഓവറിന് ശേഷം ബാറ്റിങ് എന്‍ഡിലേക്ക് നടക്കവെ ഫ്‌ളിന്റോഫ് പരിഹാസവുമായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് കൃത്യമായി ഞാനോര്‍ക്കുന്നില്ല. എന്നാല്‍ എന്റെ ഷോട്ടുകള്‍ ചിരി ഉളവാക്കുന്നതാണെന്നായിരുന്നു സാരാംശം. ഇതിനെത്തുടര്‍ന്നാണ് ഞാന്‍ ഫ്‌ളിന്റോഫിന് നേരെ ചെന്നതും വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും', യുവരാജ് സിങ് ഓര്‍ത്തെടുത്തു.

രംഗം ശാന്തമാക്കി

കളത്തില്‍ വാക്കുത്തര്‍ക്കത്തിനിടെ കഴുത്ത് അറക്കുമെന്ന് ഫ്‌ളിന്റോഫ് പറയുകയുണ്ടായി. യുവരാജ് സിങ്ങിനെ ഈ സംഭവം കൂടുതല്‍ ചൊടിപ്പിച്ചു. 'എന്റെ കൈയിലുള്ള ഈ ബാറ്റു കണ്ടോ? ഈ ബാറ്റുകൊണ്ട് ഞാന്‍ എവിടെയെല്ലാം അടിക്കുമെന്ന് കാത്തിരുന്നോ', ഫ്‌ളിന്റോഫിന് അതേ നാണയത്തില്‍ യുവരാജ് മറുപടി നല്‍കി. ഈ അവസരത്തിലാണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന നായകന്‍ എംഎസ് ധോണിയും അംപയര്‍മാരും ചേര്‍ന്ന് യുവരാജിനെ പിടിച്ചുമാറ്റിയത്; രംഗം ശാന്തമാക്കിയത്.

Most Read: ഐപിഎല്‍: ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍... ആര്‍ക്കെന്നറിയാമോ? ഇന്ത്യന്‍ ഇതിഹാസത്തിന് സ്വന്തം

ഭാഗ്യം തുണച്ചു

'ഫ്‌ളിന്റോഫുമായുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അടുത്ത ഓവറില്‍ എല്ലാ പന്തുകളും സ്റ്റേഡിയത്തിന് വെളിയില്‍ എത്തിക്കണമെന്ന വാശി എനിക്കുണ്ടായി. ഭാഗ്യവശാല്‍ അന്ന് എന്റെ ദിവസമായിരുന്നു', യുവരാജ് പറഞ്ഞു.

19 ആം ഓവറില്‍ എല്ലാ പന്തുകളും യുവരാജ് സിക്‌സറിനാണ് പറത്തിയത്. കൗ കോര്‍ണര്‍, ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗ്, എക്‌സ്ട്രാ കവര്‍, ബാക്ക്‌വാര്‍ഡ് പോയിന്റ്, മിഡ് വിക്കറ്റ്, വൈഡ് മിഡ് ഓണ്‍ എന്നിങ്ങനെ മൈതാനത്തിന്റെ എല്ലാ ദിശയിലേക്കും പന്തിനെ യുവരാജ് അടിച്ചുപറത്തി. കരിയറില്‍ ആദ്യമായിട്ടാണ് താന്‍ അന്ന് പോയിന്റിലേക്ക് സിക്‌സടിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 20, 2020, 10:12 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+