ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!

മൊഹാലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി തുടങ്ങി ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ രണ്ടാം നിര ടീമുമായി കളിച്ച് ഇന്ത്യയെ ജേതാക്കളാക്കിയതോടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി മികവ് ലോകമറിഞ്ഞത്.
പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ഇന്ത്യയെ വിജയകരമായി നയിച്ചു. നിരവധി നേട്ടങ്ങളാണ് ധോണിക്കു കീഴില്‍ നാട്ടിലും വിദേശത്തും ഇന്ത്യ കൊയ്തിട്ടുള്ളത്. ദേശീയ ടീമിന്റെ ക്യാപ്റ്റനായിരിക്കെ ധോണിക്കു ടീമിലെ ഒരു താരത്തോടാണ് കൂടുതല്‍ പ്രിയമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

റെയ്‌നയെ പിന്തുണച്ചു
ഐപിഎല്ലില്‍ ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരമായ സുരേഷ് റെയ്‌നയായിരുന്നു അന്നു ടീമില്‍ ധോണിക്കു ഏറ്റവും പ്രിയപ്പെട്ട കളിക്കാരനെന്നു യുവരാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. റെയ്‌നയ്ക്കു അകമഴിഞ്ഞ പിന്തുണയാണ് ധോണിയില്‍ നിന്നു ലഭിച്ചത്. മറ്റൊരാളെയും അദ്ദേഹം അത്രയും പിന്തുണച്ചതായി തോന്നിയിട്ടില്ല. ഓരോ ക്യാപ്റ്റനും സ്വന്തം ടീമില്‍ ഒരു ഫേവറിറ്റ് താരമുണ്ടായിരിക്കും. മഹിയെ സംബന്ധിച്ച് റെയ്‌നയായിരുന്നു ആ താരമെന്ന് തനിക്കു തോന്നിയിട്ടുണ്ടെന്നു യുവി പറഞ്ഞു.

റെയ്‌നയുടെ ഫോം
ബാറ്റിങിലും ബൗളിങിലും അന്നു താന്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. യൂസഫ് പഠാനും മികച്ച ഫോമിലായിരുന്നു. റെയ്‌നയാവട്ടെ അത്ര നല്ല ഫോമിലായിരുന്നില്ല.
ഇന്ത്യക്കു ആ സമയത്തു ഒരു ഇടംകൈയന്‍ സ്പിന്നറില്ലായിരുന്നു. താനാവട്ടെ വിക്കറ്റുകള്‍ എടുക്കുകയും ചെയ്യന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ടീമിലുള്‍പ്പെടുത്തുകയല്ലാതെ മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്നും യുവരാജ് വ്യക്തമാക്കി.

ലോകകപ്പില്‍ കളിച്ചു
2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ റെയ്‌നയും സംഘത്തിലുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തിലാണ് റെയ്‌നയെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. നോക്കൗട്ട് റൗണ്ടില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. 2013ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തിയപ്പോഴും റെയ്‌ന ടീമിന്റെ ഭാഗമായിരുന്നു.
ഐപിഎല്ലില്‍ ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുമിച്ച് കളിച്ചതോടെയാണ് ധോണിയും റെയ്‌നയും തമ്മിലുള്ള സൗഹൃദം വര്‍ധിച്ചത്. പ്രഥമ സീസണ്‍ മുതല്‍ ധോണി നയിച്ച സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു റെയ്‌ന. സിഎസ്‌കെയോടൊപ്പം മൂന്ന് ഐപിഎല്‍ കിരീട വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള റെയ്‌ന ഇപ്പോള്‍ പുതിയ സീസണിന് തയ്യാറെടുക്കവെയാണ് കൊറോണ വൈറസ് എല്ലാം തടസ്സപ്പെടുത്തിയത്.

സെലക്ടര്‍മാര്‍ക്കെതിരേ റെയ്‌ന
ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയത് കാരണം പോലും അറിയിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി റെയ്‌ന രംഗത്തു വന്നിരുന്നു. യോ യോ ടെസ്റ്റില്‍ ജയിച്ചിട്ടും ദേശീയ ടീമിനു വേണ്ടി അവസരം ലഭിച്ച മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്നു തന്നെ അറിയിച്ചിട്ടെന്നു റെയ്ന ചൂണ്ടിക്കാട്ടി.
സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. എത്ര വലിയ താരമാണെന്നത് വിഷയമല്ല. ടീമിനു വേണ്ടിയാണ് കളിക്കുന്നത്, പെര്‍ഫോം ചെയ്യുന്നത്, പിന്നീട് വീട്ടിലേക്കു മടങ്ങുന്നത്. തൊട്ടടുത്ത ദിവസം രാവിലെ ടീമില്‍ അവസരം നല്‍കാതിരിക്കുമ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന്റെ കാരണം അറിയിക്കേണ്ട ബാധ്യത സെലക്ടമാര്‍ക്കുണ്ടെന്നും റെയ്ന തുറന്നടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications