Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സറുകള്‍... ആര്‍ക്കെന്നറിയാമോ? ഇന്ത്യന്‍ ഇതിഹാസത്തിന് സ്വന്തം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവമുണ്ടാക്കിയ ഐപിഎല്‍ കഴിഞ്ഞ ദിവസമായിരുന്നു (ഏപ്രില്‍ 18) 13ാം പിറന്നാള്‍ ആഘോഷിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന 13ാം സീസണ്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു അനിശ്ചിത കാലത്തേക്കു മാറ്റി വച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയിട്ടുള്ള ബാറ്റ്‌സ്മാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? ഇന്ത്യക്കു മുഴുവന്‍ അഭിമാനിക്കാവുന്നതാണ് ഇതിന്റെ ഉത്തരം. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ താരം. ഐപിഎല്ലില്‍ മറ്റു പല റെക്കോര്‍ഡുകളിലും വിദേശ താരങ്ങള്‍ കൈയടക്കിയപ്പോള്‍ അവയില്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന റെക്കോര്‍ഡുകളിലൊന്നിന്റെ അവകാശി ആരാധകര്‍ക്കു പ്രിയങ്കരനായ സെവാഗാണ്.

sehwag

ഓപ്പണറായി ഇറങ്ങി ആദ്യ ഓവറില്‍ തന്നെ 12 സിക്‌സറുകളാണ് ഐപിഎല്‍ കരിയറിലാകെ സെവാഗ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) നയിച്ചു കൊണ്ടായിരുന്നു സെവാഗിന്റെ തുടക്കം. പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും കളിച്ചു. ആദ്യ ഓവറിലെ സിക്‌സര്‍ റെക്കോര്‍ഡ് സെവാഗിന് മാത്രം അവകാശപ്പെട്ടതല്ല. വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും സ്വയം യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന ക്രിസ് ഗെയ്‌ലും ഇത്ര തന്നെ സിക്‌സറുകളുമായി സെവാഗിനൊപ്പമുണ്ട്. 12 സിക്‌സറുകള്‍ ആദ്യ ഓവറില്‍ തന്നെ അടിക്കാന്‍ സെവാഗിന് 241 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ഗെയ്‌ലാവട്ടെ 363 പന്തുകളിലാണ് ഇത്രയും സിക്‌സറുകളടിച്ചത്. അതുകൊണ്ടു തന്നെ സെവാഗാണ് ഒന്നാമത്.

gayle

ഈ ലിസ്റ്റില്‍ സെവാഗിനും ഗെയ്‌ലിനും താഴെയുള്ളത് ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലമാണ്. ഐപിഎല്‍ കരിയറില്‍ ആദ്യ ഓവറില്‍ 10 തവണ അദ്ദേഹം സിക്‌സര്‍ നേടിയിട്ടുണ്ട്. 243 പന്തുകളിലായിരുന്നു ഇത്. 129 പന്തുകളില്‍ എട്ടു സിക്‌സറുകളടിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ നായകന്‍ കൂടിയായ കെഎല്‍ രാഹുല്‍, 81 പന്തില്‍ ആറു സിക്‌സറുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ എന്നിവരാണ് ലിസ്റ്റിലെ മറ്റു കളിക്കാര്‍.

Story first published: Sunday, April 19, 2020, 13:52 [IST]
Other articles published on Apr 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+