Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറിലെ ആറു സിക്‌സര്‍... നോട്ടപ്പുള്ളിയായി, ബാറ്റിനെക്കുറിച്ച് സംശയം! പലരും പരിശോധിച്ചു- യുവരാജ്

മുംബൈ: 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനം ആരും മറന്നു കാണില്ല. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ യുവി ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തിയത് ഇന്നും ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവിയുടെ ഈ നേട്ടം ആവര്‍ത്തിക്കാന്‍ പിന്നീട് മറ്റാര്‍ക്കും സാധിച്ചിട്ടുമില്ല.

ഇംഗ്ലണ്ടിനെതിരായ അന്നത്തെ ലോക റെക്കോര്‍ഡ് പ്രകടനത്തിനു ശേഷം താന്‍ നോട്ടപ്പുള്ളിയായി മാറിയതായും എതിര്‍ ടീമുകളിലെ താരങ്ങള്‍ തന്നെയും മല്‍സരത്തിലുപയോഗിക്കുന്ന ബാറ്റിനെയും സംശയത്തോടെയാണ് നോക്കാന്‍ തുടങ്ങിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ്.

ഓസീസ് കോച്ച് ചോദിച്ചു

ഇന്ത്യ ചാംപ്യന്‍മാരായ 2007ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ യുവിയായിരുന്നു ഇന്ത്യയുടെ ഹീറോ. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയുള്ള സെമി ഫൈനലില്‍ അദ്ദേഹം 30 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചിരുന്നു.
മല്‍സരത്തിനു ശേഷം ഓസീസ് കോച്ച് തന്റെയടുത്തേക്കു വരികയും സംശയരൂപേണ ബാറ്റ് പരിശോധിക്കുകയും ചെയ്തിരുന്നതായി യുവി വെളിപ്പെടുത്തി. ബാറ്റിനു പിറകില്‍ ഫൈബര്‍ ഉണ്ടോയെന്നും അത് നിയമപരമാണോയെന്നു ചോദിക്കുകയും ചെയ്തു. മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ബാറ്റ് പരിശോധിച്ചിരുന്നുവെന്നായിരുന്നു അന്ന് കോച്ചിനോടു പറഞ്ഞതെന്നും യുവി വ്യക്തമാക്കി.

ഗില്‍ക്രിസ്റ്റിന്റെ ചോദ്യം

ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് അന്നു തന്നോട് ചോദിച്ചത് ഈ ബാറ്റ് ആരാണ് നിര്‍മിച്ചു തരുന്നതെന്നായിരുന്നു. മാച്ച് റഫറിയും അന്നു തന്റെ ബാറ്റില്‍ വല്ല കൃത്രിമത്വവുമുണ്ടോയെന്നു പരിശോധിച്ചിരുന്നു. അന്നുപയോഗിച്ച ബാറ്റ് തന്നെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു. അതുപോലൊരു ബാറ്റ് കൊണ്ട് മുമ്പൊരിക്കലും കളിച്ചിട്ടില്ല. അതു പോലെ തന്നെയായിരുന്നു 2011ലെ ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റെന്നും യുവി പറഞ്ഞു.

ഗാംഗുലി ഫേവറിറ്റ് ക്യാപ്റ്റന്‍

സൗരവ് ഗാംഗുലിയാണ് തന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെന്ന് യുവി വ്യക്തമാക്കി. കളിച്ച ഇന്ത്യന്‍ നായകരില്‍ ഫേവറിറ്റ് ഗാംഗുലിയാണ്. കാരണം മറ്റെല്ലാ ക്യാപ്റ്റന്‍മാരേക്കാളും തന്നെ പിന്തുണച്ചതും ആത്മവിശ്വാസം നല്‍കിയതും ദാദയാണ്. തന്റെ പ്രതിഭയെ കൂടൂതല്‍ പരിപോഷിപ്പിക്കാനും സഹായിച്ചത് അദ്ദേഹമായിരുന്നു. നാലോ, അഞ്ചോ പേരാണ് ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ തന്നെ സഹായിക്കുകയെന്നു പറഞ്ഞ ഗാംഗുലി അന്ന് അവരെയെല്ലാം പിന്തുണയ്ക്കുകയും ചെയ്തിരുന്നതായി യുവി വെളിപ്പെടുത്തി.

Story first published: Monday, April 20, 2020, 22:00 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+