Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതൊരു ഒന്നര കീച്ച്: യുവരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വധു നടി ഹസല്‍ കീച്ച് തന്നെ!

മോഡലുമായുള്ള എന്റെ വിവാഹം എന്നാണ് എന്ന് കൂടി പത്രക്കാര്‍ പറഞ്ഞുതരണേ എന്നായിരുന്നു യുവരാജ് സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞത്. എന്ന് വെച്ചാല്‍ യുവരാജ് സിംഗിന്റെ വിവാഹക്കാര്യം യുവരാജ് സിംഗ് മാത്രം അറിഞ്ഞില്ല എന്ന്. പുറത്ത് പ്രചരിക്കുന്നതെല്ലാം പത്രക്കാരുടെ സൃഷ്ടിയാണ് എന്ന്. എന്തായാലും യുവരാജ് സിംഗിന്റെ ട്വീറ്റ് വന്‍ ഹിറ്റായി, പത്രക്കാരെല്ലാം ബാക്ക്ഫുട്ടിലാകുകയും ചെയ്തു.

Read Also: എന്റെ വിവാഹം എന്നാണ് എന്ന് കൂടി പത്രക്കാര്‍ പറഞ്ഞുതരണേ: യുവരാജ് സിംഗ്!

എന്നാല്‍ പത്രക്കാര്‍ പറഞ്ഞത് തെറ്റായിരുന്നില്ല. ദീപാവലി നാളില്‍ കാമുകി ഹസല്‍ കീച്ചുമായി വിവാഹനിശ്ചയം കഴിഞ്ഞ ശേഷമെങ്കിലും യുവരാജ് സിംഗിന് ഇക്കാര്യം സമ്മതിക്കാവുന്നതേ ഉള്ളൂ. ബാലിയില്‍ വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് എന്ന് വിളിപ്പേരുള്ള യുവിയുടെ വിവാഹ നിശ്ചയം. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ഇനി സ്‌ട്രെയ്റ്റ് ആയി കളിക്കാം

ഇനി സ്‌ട്രെയ്റ്റ് ആയി കളിക്കാം

ദീപാവലി ആയിക്കോട്ടെ പിന്നീട് കളി മുഴുവന്‍ സ്‌ട്രെയ്റ്റ് ആയിട്ടായിരിക്കും - ഹര്‍ഭജന്‍ സിംഗിനോട് യുവരാജ് സിംഗ് ട്വിറ്ററില്‍ പറഞ്ഞതിന് പിന്നില്‍ ഇതായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ യുവരാജ് സൂക്ഷിച്ചു.

പക്ഷേ തള്ളിക്കളഞ്ഞതെന്തിന്

പക്ഷേ തള്ളിക്കളഞ്ഞതെന്തിന്

പത്രക്കാര്‍ എന്റെ വിവാഹത്തിന്റെ മാസവും സ്ഥലവും തീരുമാനിച്ചു. തീയതി കൂടി പറഞ്ഞുതന്നിരുന്നെങ്കില്‍ എനിക്കൊന്ന് തയ്യാറായി ഇരിക്കാമായിരുന്നു - ഇതായിരുന്നു യുവരാജ് സിംഗിന്റെ ട്വീറ്റ്. എന്തിനായിരുന്നു യുവി ഇങ്ങനെ ഒരു പോസ്റ്റ് ട്വിറ്ററിലിട്ടത്.

വധു മോഡലും നടിയുമായ കീച്ച്

വധു മോഡലും നടിയുമായ കീച്ച്

ബ്രിട്ടീഷ് മോഡലും നടിയുമാണ് യുവിയുടെ വധു ഹസല്‍ കീച്ച്. സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബോഡിഗാര്‍ഡിലും കീച്ച് അഭിനയിച്ചിട്ടുണ്ട്.

ഇനി വിവാഹത്തെക്കുറിച്ച്

ഇനി വിവാഹത്തെക്കുറിച്ച്

യുവിയുടെ ട്വീറ്റ് കണ്ടതോടെ ആരാധകര്‍ തല്‍ക്കാലം അടങ്ങിയിരിക്കുകയായിരുന്നു. ഇനി താരങ്ങളുടെ വിവാഹം എപ്പോഴാണ് എന്ന ആകാംക്ഷയിലാകും ഇവര്‍.

ഭാജിയും ഗീതയും

ഭാജിയും ഗീതയും

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും മോഡല്‍ ഗീത ബസ്രയും ഇക്കഴിഞ്ഞ 29ന് വിവാഹിതരായതേ ഉള്ളൂ

വിരാട് ഇന്‍ ക്യൂ

വിരാട് ഇന്‍ ക്യൂ

ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയുമാണ് അടുത്തതായി വിവാഹിതരാകാന്‍ പോകുന്ന മറ്റൊരു സെലിബ്രിറ്റി പ്രണയജോഡികള്‍

രോഹിത് - റിതിക

രോഹിത് - റിതിക

വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും റിതിജ സജ്‌ദേശുമായുള്ള വിവാഹനിശ്ചയവും കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഇവരും വിവാഹിതരാകും.

Story first published: Thursday, November 12, 2015, 15:56 [IST]
Other articles published on Nov 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+