മോഡലുമായുള്ള എന്റെ വിവാഹം എന്നാണ് എന്ന് കൂടി പത്രക്കാര്‍ പറഞ്ഞുതരണേ: യുവരാജ് സിംഗ്!
ബെംഗളൂരു: ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചുമായി താന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് താരം യുവരാജ് സിംഗ് നിഷേധിച്ചു. ഹര്‍ഭജന്‍ സിംഗ് - ഗീത ബസ്ര വിവാഹത്തിന് പിന്നാലെയാണ് യുവരാജ് സിംഗും വിവാഹിതനാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ പ്രചരിച്ചത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് യുവരാജ് ഇത് സംബന്ധിച്ച പോസ്റ്റിട്ടത്. പ്രിയപ്പെട്ട പത്രക്കാര്‍ എന്റെ വിവാഹത്തിന്റെ മാസവും സ്ഥലവും തീരുമാനിച്ചു. തീയതി കൂടി പറഞ്ഞുതന്നിരുന്നെങ്കില്‍ എനിക്കൊന്ന് തയ്യാറായി ഇരിക്കാമായിരുന്നു. - യുവി ട്വിറ്ററില്‍ കുറിച്ചു.

വധു മോഡലാണ്
പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ച് യുവിക്ക് വധുവാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

കീച്ച് ഹിന്ദിയിലും
ഹിന്ദിയില്‍ ബോഡിഗാര്‍ഡ്, മാക്‌സിമം തുടങ്ങിയ ചിത്രങ്ങളില്‍ കീച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ബില്ലയിലും അഭിനയിച്ചിട്ടുണ്ട്.

തീയതി വരെ പറഞ്ഞു
ഡിസംബര്‍ 13ന് വിവാഹിതനാകാനാണ് താരങ്ങളുടെ തീരുമാനം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് അത് മാറ്റി.

താരങ്ങള്‍ ഒന്നും പറഞ്ഞില്ല
ഇതൊക്കെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആയിരുന്നു. യുവരാജോ കീച്ചോ ഇത് സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ മിണ്ടിയിട്ടില്ല

യുവി ഇപ്പോള്‍ പറഞ്ഞു
എന്റെ വിവാഹം നിങ്ങള്‍ തീരുമാനിച്ചല്ലോ, തീയതി കൂടി പറയുമോ. എന്നാല്‍ എനിക്കും തയ്യാറാകാമായിരുന്നു ഇങ്ങനെയാണ് യുവി പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications