Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ജന്‍മത്തില്‍ നോക്കാം, ഏഴു വര്‍ഷത്തോളം 12ാമന്‍ അല്ലെങ്കില്‍!- ടെസ്റ്റില്‍ തഴഞ്ഞതിനെതിരേ യുവി

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിശേഷിപ്പിക്കപ്പെടുന്നത്. കളിക്കളത്തിലെയും ജീവിതത്തിലെയും പോരാട്ടവീര്യത്തിലൂടെ ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഒരുപോലെ നെഞ്ചിലേറ്റിയ താരം കൂടിയായിരുന്നു അദ്ദേഹം. യുവിയില്ലാത്ത ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളെക്കുറിച്ച് ഒരുകാലത്ത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.

പക്ഷെ ടെസ്റ്റില്‍ ഈ മാജിത്ത് ആവര്‍ത്തിക്കാന്‍ യുവരാജിനു കഴിഞ്ഞില്ല. കുറച്ചു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം ഇന്ത്യക്കു വേണ്ടി ഇറങ്ങിയിട്ടുള്ളൂ. ഇപ്പോഴിതാ ആദ്യമായി തനിക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിലെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് യുവി.

 ഏഴു വര്‍ഷത്തോളം 12ാമന്‍

ഏഴു വര്‍ഷത്തോളം 12ാമന്‍

വിസ്ഡണ്‍ ഇന്ത്യയുടെ ട്വിറ്ററിലൂടെയുള്ള ഒരു ചോദ്യത്തിനു മറുപടിയായിട്ടാണ് യുവരാജ് ടെസ്റ്റില്‍ തനിക്കു അവസരം നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇന്ത്യയുടെ ഏതു ക്രിക്കറ്റര്‍ക്കൊപ്പം കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എന്നായിരുന്നു ചോദ്യം. ഇതിനു അദ്ദേഹത്തിന്റെ മറുപടി ഒരുപക്ഷെ അടുത്ത ജന്‍മത്തിലാവാം! ഏഴു വര്‍ഷം ഞാന്‍ 12ാമന്‍ ആയില്ലെങ്കില്‍ എന്നായിരുന്നു ഇമോജിയോടൊപ്പം യുവി ട്വീറ്റ് ചെയ്തത്.

 40 ടെസ്റ്റുകളില്‍ കളിച്ചു

40 ടെസ്റ്റുകളില്‍ കളിച്ചു

ഇന്ത്യക്കു വേണ്ടി വെറും 40 ടെസ്റ്റ് മല്‍സരങ്ങളില്‍ മാത്രമേ യുവരാജ് കളിച്ചിട്ടുള്ളൂ. 1900 റണ്‍സും ഒമ്പത് വിക്കറ്റുകളും അദ്ദേഹം നേടുകയും ചെയ്തു. 33.92 എന്ന ശരാശരിയിലാണ് 2000ത്തിന് അടുത്ത് റണ്‍സ് യുവി നേടിയിട്ടുള്ളത്.
മൂന്നു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. 260 ബൗളണ്ടറികളും 22 സിക്‌സറും ടെസ്റ്റില്‍ യുവി നേടിയിട്ടുണ്ട്. 169 റണ്‍സാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2003ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ കളിച്ചുകൊണ്ടായിരുന്നു യുവിയുടെ അരങ്ങേറ്റം. അവസാനത്തെ മല്‍സരത്തില്‍ അദ്ദേഹം കളിച്ചതാവട്ടെ 2012ല്‍ ഇംഗ്ലണ്ടിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമായിരുന്നു.

 ലോകകപ്പിലെ ഹീറോ

ലോകകപ്പിലെ ഹീറോ

ലോകകപ്പില്‍ രണ്ടു തവണ ഇന്ത്യയുടെ ഹീറോയായിട്ടുള്ള താരമാണ് യുവി. 2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് കുറിക്കുകയും ചെയ്തിരുന്നു.
പിന്നീട് 2011ല്‍ ഇന്ത്യ നാട്ടില്‍ വച്ച് ഏകദിന ലോകകപ്പുയര്‍ത്തിയപ്പോഴും യുവി ടീമിന്റെ തുറുപ്പുചീട്ടായി മാറി. അന്നു ടൂര്‍ണമെന്റിലെ മികച്ച താരമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അന്നു ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സും 15 വിക്കറ്റുകളും യുവി നേടിയിരുന്നു.

Story first published: Saturday, May 22, 2021, 12:29 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+