Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയെ ടീം ഇന്ത്യ ഒഴിവാക്കിയത് ശരിയായ സമയത്ത്! കാരണം ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാത്തെയും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ സ്ഥാനം. ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാണ്.

എന്നാല്‍ കരിയറിന്റെ അവസാന കാലത്ത് യുവിക്കു പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു സ്ഥാനം. 2013 മുതല്‍ 17 വരെ ഒരു ഏകദിനം പോലും അദ്ദേഹം കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുവി ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശരിയായ സമയത്തു തന്നെയാണ് യുവരാജിനെ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നു മുന്‍ സെലക്ടര്‍ റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.

കരിയറിന്റെ അവസാന കാലം

കരിയറിന്റെ അവസാന കാലം

ഏതൊരു താരത്തിന്റെയും കരിയറിന്റെ അവസാന കാലത്ത് ഫിറ്റ്‌നസ് നിലവാരം താഴുമെന്നും വൈകാതെ പ്രകടനവും മോശമാവുമെന്ന് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ബിന്നി ചൂണ്ടിക്കാട്ടി.
കരിയറിന്റെ തുടക്കകാലത്ത് കളിച്ചിരുന്നതു പോലെ ഒരു താരത്തിന് അവസാനത്തെ വര്‍ഷങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ ഫിറ്റ്‌നസ് നിലവാരം കുറയും, മുമ്പത്തേതു പോലെ പെര്‍ഫോം ചെയ്യാനും കഴിയില്ല. തനിക്കു കുറച്ചു കാലം കൂടി ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്നാണ് യുവരാജ് ചിന്തിച്ചിരുന്നതെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും ബിന്നി വിശദമാക്കി.

യുവി മികച്ച താരം

യുവി മികച്ച താരം

യുവരാജ് അസാധാരണ പ്രതിഭയുള്ള ക്രിക്കറ്റര്‍ തന്നെയായിരുന്നു. അക്കാര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ല. തന്റെ സുവര്‍ണകാലത്ത് ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും നന്നായി ഷോട്ടുകള്‍ കളിച്ച താരങ്ങളിലൊരാണ് അദ്ദേഹം. വളരെ മികച്ച കരിയറുമായിരുന്നു യുവിയുടേത്.

യുവിയെ ഏറ്റവും ഉചിതമായ സമയത്തു തന്നെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതെന്നാണ് തനിക്കു തോന്നിയിട്ടുള്ളളത്. അദ്ദേഹത്തിന്റെ അപ്പോഴത്തെ ഫിറ്റ്‌നസും ഫോമുമെല്ലാമാണ് ഇതിനു കാരണം.പകരക്കാരനായി ഒരു യുവതാരം ടീമിലെത്തുകയും ചെയ്തതായി ബിന്നി പറഞ്ഞു.

ടീമില്‍ സ്ഥാനം നഷ്ടമായത്

ടീമില്‍ സ്ഥാനം നഷ്ടമായത്

2012ലാണ് യുവരാജിന് ഇന്ത്യന്‍ ടീമില്‍ ആദ്യമായി സ്ഥാനം നഷ്ടമായത്. ഏകദിന ടീമില്‍ നിന്നായിരുന്നു അദ്ദേഹം മാറ്റി നിര്‍ത്തപ്പെട്ടത്. എങ്കിലും ടി20 ടീമില്‍ യുവി തുടര്‍ന്നു.
2013 ഡിസംബര്‍ മുതല്‍ 2017 ജനുവരി ഇന്ത്യയുടെ ഏകദിന ടീമില്‍ യുവി ഇല്ലായിരുന്നു. 2015ലെ രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികളുമായി അദ്ദേഹം കസറിയെങ്കിലും ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.
2017ലാണ് യുവി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. എങ്കിലും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം അദ്ദേഹം തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു. സീസണില്‍ ആകെ നാലു മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. സീസണ്‍ അവസാനിച്ച ശേഷമാണ് യുവി ക്രിക്കറ്റിനോടു വിട പറയുന്നതായി പ്രഖ്യാപിച്ചത്. എങ്കിലും വിദേശ ടി20, ടി10 ലീഗുകളില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

Story first published: Monday, August 3, 2020, 15:21 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+