ഈ തന്ത്രം വിഡ്ഢിത്തം, ഇന്ത്യ ടി20 ലോകകപ്പ് നേടില്ല!! കോലിക്കും ശാസ്ത്രിക്കും യുവിയുടെ വിമര്‍ശനം
മുംബൈ: ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കിരീടമില്ലാതെ നാട്ടിലേക്കു മടങ്ങേണ്ടി വന്നതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി കച്ച മുറുക്കുകയാണ് ടീം ഇന്ത്യ. പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാരായ ഇന്ത്യ ഓസ്‌ട്രേലിയയില്‍ 2020ലെ ലോകകപ്പില്‍ കിരീടം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരകളെല്ലാം വിരാട് കോലിക്കും സംഘത്തിനും ലോകകപ്പിനു മുമ്പുള്ള പരിശീലനമാണ്. പുതിയ തന്ത്രങ്ങള്‍ പരീക്ഷിച്ച് ശക്തമായ ടി20 ടീമിനെ വാര്‍ത്തെടുക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ ഇന്ത്യക്കു സമനില വഴങ്ങേണ്ടിവന്നിരുന്നു. ഈ പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും കോച്ച് രവി ശാസ്ത്രിയുടെയും തന്ത്രങ്ങളെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

പ്രധാന ബൗളര്‍മാര്‍ വേണം
ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ മുന്‍നിര ബൗളര്‍മാരും സ്പിന്‍ ജോടികളുമായ കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും മാറ്റിനിര്‍ത്താനുള്ള തീരുമാനമാണ് യുവിയെ ചൊടിപ്പിച്ചത്.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാവണമെങ്കില്‍ ഇന്ത്യക്കു പ്രധാന ബൗളര്‍മാര്‍ കൂടിയേ തീരൂ. വാലറ്റക്കാര്‍ വരെ ബാറ്റ് ചെയ്യുന്നവരായതു കൊണ്ട് മല്‍സരം ജയിക്കാന്‍ കഴിയുമെന്ന കോലിയുടെയും ശാസ്ത്രിയുടെയും വിശ്വാസം വിഡ്ഢിത്തമാണമെന്നും യുവി ചൂണ്ടിക്കാട്ടി.

ഐപിഎല്‍ നോക്കൂ
ബൗളര്‍മാര്‍ക്കു ടി20യില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന് ഐപിഎല്ലിനെയാണ് യുവരാജ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മൂന്ന്- നാലു വര്‍ഷമായി ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ കൂടുതലും പണം ചെലവഴിക്കുന്നത് മികച്ച ബൗളര്‍മാര്‍ക്കു വേണ്ടിയാണ്. ഇത് ഇന്ത്യക്കും പാഠമാണ്. ജസ്പ്രീത് ബുംറ, കുല്‍ദീപ്, ചഹല്‍ തുടങ്ങിയ പ്രമുഖ ബൗളര്‍മാരില്ലാതെ ഇന്ത്യക്കു ജയിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഫ്‌ലാറ്റ് ട്രാക്കുകളില്‍ കളിക്കുമ്പോഴും നല്ല ബൗളര്‍മാര്‍ കൂടിയേ തീരൂവെന്നും യുവി അഭിപ്രായപ്പെട്ടു.

മികച്ച ബാറ്റിങ് നിര
ഇന്ത്യയുടേത് ശക്തമായ ബാറ്റിങ് ലൈനപ്പാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെക്കൂടാതെ മികച്ച മധ്യനിരയും ടീമിനുണ്ട്. ശ്രേയസ് അയ്യര്‍ നല്ല പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ബാറ്റിങ് ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്ന കാര്യമല്ല. മികച്ച ബൗളര്‍മാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യക്കു ലോകകപ്പ് നേടാന്‍ കഴിയുകയുള്ളൂ. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചഹലും തീര്‍ച്ചയായും ടീമില്‍ വേണം. പേസര്‍മാര്‍ക്കെതിരേ ബാറ്റ് ചെയ്യുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ സ്പിന്നര്‍മാര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു ശരിക്കും വെല്ലുവിളിയുയര്‍ത്തുമെന്നും യുവി ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications