Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ തന്റെ വേഗ ഫിഫ്റ്റി ആര് തകര്‍ക്കും? രണ്ട് ഇന്ത്യക്കാരിലൊരാള്‍- യുവി തിരഞ്ഞെടുത്തത്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ നിര്‍ണ്ണായകമായത് യുവിയുടെ മികവാണ്. 2007ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് യുവരാജ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിക്‌സര്‍ പറത്തിയിരുന്നു. ഈ മത്സരത്തില്‍ 12 പന്തിലാണ് യുവരാജ് അര്‍ധ സെഞ്ച്വറി നേടിയത്.

ഇപ്പോഴും ടി20യിലെ യുവരാജിന്റെ വേഗ അര്‍ധ സെഞ്ച്വറി റെക്കോഡ് ഒരു ഇന്ത്യക്കാരനും തകര്‍ത്തിട്ടില്ല. ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും ഐപിഎല്ലില്‍ 14 പന്തില്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ തന്റെ വേഗ അര്‍ധ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളെ
യുവരാജ് സിങ് ഒരിക്കല്‍ തിരഞ്ഞെടുത്തിരുന്നു. അത് ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലുമാണെന്നാണ് യുവരാജ് അന്ന് പറഞ്ഞത്. കൂടുതല്‍ സാധ്യത ഹാര്‍ദിക്കിനാണെന്നാണ് അന്ന് യുവി പറഞ്ഞത്.

'ഹാര്‍ദിക് പാണ്ഡ്യ പ്രതിഭാശാലിയായ താരമാണ്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും തിളങ്ങാന്‍ അവന് കഴിവുണ്ട്. ലോകകപ്പുകളിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സമ്പാദ്യമാണ് ഹാര്‍ദിക്. അവന് എന്റെ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുണ്ട്' എന്നായിരുന്നു യുവരാജിന്റെ പ്രതികരണം. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. കരിയറിന്റെ ആദ്യ സമയത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വെടിക്കെട്ട് ശൈലിയിലായിരുന്നു.

ഇപ്പോള്‍ അല്‍പ്പം കൂടി പക്വതയോടെയാണ് ഹാര്‍ദിക് കളിക്കുന്നത്. ഇന്ത്യയുടെ നായകസ്ഥാനത്തേക്കടക്കം ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഹാര്‍ദിക്കിന്റേത്. അതുകൊണ്ടുതന്നെ ഹാര്‍ദിക് ഉത്തരവാദിത്തം ഏറ്റെടുത്തു കളിക്കുന്നതാണ് സമീപകാലത്തായി കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തില്‍ നിന്ന് ഇനി കടന്നാക്രമണ ബാറ്റിങ് പഴയതുപോലെ പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദിക് യുവിയുടെ 12 ബോള്‍ ഫിഫ്റ്റി റെക്കോഡ് തകര്‍ക്കുമെന്ന് കരുതാനാവില്ല.

Yashasvi Jaiswal

കെ എല്‍ രാഹുല്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമില്‍ പോലുമില്ല. തന്റേതായ ചില ദിവസങ്ങളില്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ് രാഹുല്‍. എന്നാല്‍ അല്‍പ്പം പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുന്ന ശൈലിയാണ് പൊതുവേ രാഹുല്‍ സ്വീകരിക്കാറുള്ളത്. അതുകൊണ്ടുതന്നെ രാഹുലിനെ ഇപ്പോള്‍ ഇന്ത്യ ടി20 ടീമില്‍ നിന്ന് പുറത്തിരുത്തിയിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവും രാഹുലിനെ സംബന്ധിച്ച് പ്രയാസമാണ്.

യുവരാജിന്റെ ഈ റെക്കോഡ് തകര്‍ക്കാന്‍ രാഹുലിന് സാധിക്കുമെന്ന് കരുതാനാവില്ല. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഈ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവരായി രണ്ട് താരങ്ങളെയാണ് പരിഗണിക്കാനാവുക. ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ശേഷിയുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ഓപ്പണറായി ഇറങ്ങുന്ന താരം ഇതിനോടകം നിരവധി വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ജയ്‌സ്വാള്‍ നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ ഓപ്പണര്‍മാരിലൊരാളായി ജയ്‌സ്വാള്‍ മാറിയിട്ടുണ്ട്. 22കാരനായ ജയ്‌സ്വാളിന് ഭാവിയില്‍ യുവിയുടെ റെക്കോഡ് തകര്‍ക്കാനുള്ള കഴിവുണ്ട്. മറ്റൊരു താരം റിങ്കു സിങ്ങാണ്. ഐപിഎല്ലില്‍ ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി ടീമിനെ വിജയത്തിലേക്കെത്തിച്ച താരമാണ് റിങ്കു സിങ്. ഇപ്പോള്‍ ഇന്ത്യയുടെ മികച്ച ഫിനിഷറാണ് റിങ്കു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിങ്കു പ്രതിസന്ധി ഘട്ടങ്ങളില്‍ ഒറ്റക്ക് ടീമിനെ ചുമലിലേറ്റാന്‍ കഴിവുള്ളവനാണ്. ഇതിനോടകം തന്റെ ബാറ്റിങ് മികവ് റിങ്കു തെളിയിച്ച് കഴിഞ്ഞതാണ്. ഭാവിയില്‍ യുവരാജിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ റിങ്കുവിന് കഴിവുണ്ടെന്ന് നിസംശയം പറയാം

Story first published: Saturday, February 10, 2024, 10:07 [IST]
Other articles published on Feb 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+