പഞ്ചാബിന്റെ പുറത്താവല്‍, കാരണം ബിസിസിഐ!! വിമര്‍ശിച്ച് യുവിയും ഭാജിയും, ഗാംഗുലി അടിമുടി മാറ്റുമോ?
ദില്ലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും പഞ്ചാബിന്റെ നിരാശാജനകമായ പുറത്താവലിനെ തുടര്‍ന്ന് ബിസിസിസഐക്കെതിരേ വിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരങ്ങളായ യുവരാജ് സിങും ഹര്‍ഭജന്‍ സിങും. തമിഴ്‌നാടിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടാണ് പഞ്ചാബ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് നല്‍കിയത്. മറുപടിയില്‍ പഞ്ചാബ് രണ്ടിന് 52 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മല്‍സരം ഉപേക്ഷിക്കുകയും ലീഗ് ഘട്ടത്തില്‍ പഞ്ചാബിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച ടീമെന്ന നിലയില്‍ തമിഴ്‌നാട് സെമിയിലേക്കു മുന്നേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐക്കെതിരേ യുവിയും ഭാജിയും രംഗത്തുവന്നത്.

എന്തു കൊണ്ട് റിസര്‍വ് ദിനമില്ല?
വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെതിരേ നിര്‍ഭാഗ്യകരമായ റിസല്‍റ്റാണ് പഞ്ചാബിനുണ്ടായതെന്നു യുവി ട്വീറ്റ് ചെയ്തു. പഞ്ചാബ് ജയത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കെയാണ് മോശം കാലാവസ്ഥ കാരണം മല്‍സരം ഉപേക്ഷിച്ചത്. പോയിന്റ് കുറവായതു കൊണ്ടു മാത്രം പഞ്ചാബ് സെമിയിലെത്തിയില്ല. എന്തു കൊണ്ടാണ് ടൂര്‍ണമെന്റി്ല്‍ റിസര്‍വ് ദിനമില്ലാത്തത്? ആഭ്യന്തര ടൂര്‍ണമെന്റായത് കൊണ്ടു മാത്രമാണോ ബിസിസിഐ ഗൗരവത്തോടെ കാണാതിരിക്കുന്നതെന്നും യുവി ട്വിറ്ററിലൂടെ ചോദിച്ചു.

റിസര്‍വ്വ് ദിനം വേണം
വിജയ് ഹസാരെ ട്രോഫി പോലെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ റിസര്‍വ് ദിനം വേണമെന്ന ആവശ്യം തന്നെയാണ് ഹര്‍ഭജനുമുള്ളത്. എന്തു കൊണ്ട് നിയമത്തില്‍ മാറ്റം വരുത്തുന്നില്ല? ഇതു പോലെയുള്ള ടൂര്‍ണമെന്റുകളില്‍ എന്തു കൊണ്ട് റിസര്‍വ് ദിനമില്ല? ഈ വിഷയം ബിസിസിഐ ഗൗരവമായി തന്നെ പരിഗണിക്കണമെന്നും നിയമം കൊണ്ടു വരണമെന്നും ഭാജി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

ഗാംഗുലിയുടെ ഊഴം
പുതിയ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി തങ്ങളുടെ അഭ്യര്‍ഥന ഗൗരവമായി തന്നെ കാണുമെന്നും നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണണ് യുവിയും ഭാജിയും. ആഭ്യന്തര ക്രിക്കറ്റിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന് ഗാംഗുലി നേരത്തേ വ്യക്തമാക്കിയതും ഇതിനു സാധ്യത വര്‍ധിപ്പിക്കുന്നു.
എതിരില്ലാതെയാണ് ഇത്തവണ ബിസിസിഐയുടെ അമരക്കാരനായി ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ക്യാപ്റ്റനെന്നു തെളിയിച്ച അദ്ദേഹം ഭരണകര്‍ത്താവെന്ന നിലയിലും ഇതാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications