For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാവരേയും ഞെട്ടിക്കാന്‍ യുവരാജ്, പഞ്ചാബിന്റെ കോച്ചായേക്കും!, മത്സരിച്ച് മൂന്ന് പേര്‍ കൂടി

2020ല്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനായെത്തിയ കുംബ്ലെക്ക് മൂന്ന് വര്‍ഷം ടീമിനൊപ്പം തുടര്‍ന്നിട്ടും കാര്യമായ നേട്ടം ഉണ്ടാക്കിക്കൊടുക്കാനായില്ല

1

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി പഞ്ചാബ് കിങ്‌സിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് അനില്‍ കുംബ്ലെ. 2020ല്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനായെത്തിയ കുംബ്ലെക്ക് മൂന്ന് വര്‍ഷം ടീമിനൊപ്പം തുടര്‍ന്നിട്ടും കാര്യമായ നേട്ടം ഉണ്ടാക്കിക്കൊടുക്കാനായില്ല. കുംബ്ലെക്ക് കീഴില്‍ ഒതു തവണപോലും പ്ലേ ഓഫ് കളിക്കാന്‍ പഞ്ചാബിനായില്ല. അവസാന സീസണിലും ടീം നിരാശപ്പെടുത്തിയതോടെ കുംബ്ലെയുടെ കസേര തെറിക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ സീസണിലേക്ക് പരിശീലകനെ തേടുന്ന പഞ്ചാബ് യുവരാജ് സിങ്ങിനെ നോട്ടമിടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

നേരത്തെ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാവുകയും ടീമിനെ നയിക്കുകയും ചെയ്തിട്ടുള്ള താരമാണ് യുവരാജ് സിങ്. ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള യുവരാജ് ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപിറ്റല്‍സ്), ആര്‍സിബി, പൂനെ വാരിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള യുവിക്ക് ടി20യില്‍ മികച്ച റെക്കോഡുമുണ്ട്.

1

40കാരനായ യുവരാജ് 132 ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്. 2750 റണ്‍സാണ് അദ്ദേഹം നേടിയത്. 36 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 13 ഫിഫ്റ്റിയും യുവിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ രണ്ട് തവണ ഹാട്രിക് നേടിയിട്ടുള്ള താരം കൂടിയാണ് യുവി. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള അദ്ദേഹം പരിശീലകനായാല്‍ ആരാധകര്‍ക്കും അത് ആവേശമാവും.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

2

യുവരാജിനെ പരിശീലകനാക്കിയാല്‍ ടീമിന്റെ ആരാധക പിന്തുണയും അതുയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് യുവരാജ്. ടി20യില്‍ മികച്ച റെക്കോഡുള്ള താരമായതിനാല്‍ പരിശീലകനാവുമ്പോഴും അത് ടീമിന് ഗുണം ചെയ്യുമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. യുവരാജ് എത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സജീവമാണ്.

യുവരാജിനെക്കൂടാതെ ചില പേരുകള്‍ കൂടി പഞ്ചാബിന്റെ പരിശീലകസ്ഥാനക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതിലൊരാളാള്‍ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ്. എന്നാല്‍ ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അവതാരകനായി വീണ്ടും കരിയര്‍ ആരംഭിച്ച ശാസ്ത്രി വീണ്ടും പരിശീലക വേഷം അണിയാന്‍ സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

3


ചില മുന്‍ പഞ്ചാബ് കിങ്‌സ് താരങ്ങളുടെ പേരും ഇക്കൂട്ടത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ നായകസ്ഥാനം അടുത്തിടെ ഒഴിഞ്ഞ ഓയിന്‍ മോര്‍ഗന്‍ പഞ്ചാബിന്റെ മുഖ്യ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. മുന്‍ വിന്‍ഡീസ് സൂപ്പര്‍ നായകന്‍ ഡാരന്‍ സമിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നതില്‍ മറ്റൊന്ന്. വിരമിക്കലിന് ശേഷം ഇപ്പോള്‍ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരമാണ് സമി.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

4

സമിയെ പരിശീലക റോളില്‍ പരിഗണിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ക്രിസ് ഗെയ്‌ലിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം വീണ്ടും കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലിലേക്കെത്തുമെന്ന പ്രഖ്യാപിച്ച ഗെയ്ല്‍ ഈ സ്ഥാനത്തേക്കെത്തില്ലെന്നുറപ്പ്. പഞ്ചാബ് അടിമുടി മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ടീമിന്റെ നായകനായ മായങ്ക് അഗര്‍വാളിന്റെയും സീറ്റ് തെറിക്കും. പുതിയ സീസണില്‍ അടിമുടി അഴിച്ചുപണിയോടെ പഞ്ചാബ് എത്താനാണ് സാധ്യത.

Story first published: Monday, August 29, 2022, 16:40 [IST]
Other articles published on Aug 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+