IND vs ENG: കോലിയെ 'സച്ചിനാക്കണം', ഓപ്പണിങ് തന്നെ ബെസ്റ്റ്- കാരണം ഗവാസ്കര്‍ പറയുന്നു

ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയ വിരാട് കോലിയെ ഇന്ത്യ ഇനിയും ടി20യില്‍ ഓപ്പണറായി തന്നെ ഇറക്കണമെന്ന് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. കോലിക്ക് ഏറ്റവും യോജിച്ച പൊസിഷന്‍ ഓപ്പണിങ് തന്നെയാണെന്നും മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിനു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മയും കോലിയും ചേര്‍ന്നായിരുന്നു അഞ്ചാം ടി20യില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. വെറും 52 ബോളില്‍ ഏഴു ബൗണ്ടറികളും സിക്‌സറുമടക്കം കോലി പുറത്താവാതെ 80 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- കോലി സഖ്യം ചേര്‍ന്നെടുത്ത 94 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.

കൂടുതല്‍ ഓവറുകള്‍ കളിക്കണം
കോലി ഓപ്പണറായി തന്നെ തുടര്‍ന്നും ടി20യില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്ന് പറയാന്‍ ഒരു കാരണമുണ്ടെന്നു ഗവാസ്‌കര്‍ പറഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് പരമാവധി ഓവറുകള്‍ ബാറ്റ് ചെയ്യണം. അതുകൊണ്ടു തന്നെ കോലി മുന്‍നിരയില്‍ ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. കെഎല്‍ രാഹുലിന്റെ മോശം ഫോം ഇപ്പോള്‍ ഇന്ത്യക്കു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇതു കാരണമാണ് നമുക്ക് കോലി-രോഹിത് ജോടിയെ ഓപ്പണിങില്‍ കാണാനായതെന്നും ഗവാസ്‌കര്‍ വിശദമാക്കി.

സച്ചിന്‍ മികച്ച ഉദാഹരണം
ഏകദിനത്തില്‍ മുമ്പ് സച്ചിന്‍ മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. പിന്നീട് അദ്ദേഹത്തെ ഓപ്പണിങിലേക്കു മാറ്റുകയായിരുന്നു. എത്ര വലിയ ഇംപാക്ടാണ് അതു സച്ചിന്റെ ബാറ്റിങിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിലും പിന്നീട് ഉണ്ടാക്കിയിട്ടുള്ളതെന്നു നമുക്ക് കാണാന്‍ കഴിയും. നിങ്ങളുടെ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് പരമാവധി ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കണമെന്ന് തന്നെയാണ് ഇതു തെളിയിക്കുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഓപ്പണറാവും
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഓപ്പണറായി കളിക്കുമെന്ന് അഞ്ചാം ടി20ക്കു ശേഷം കോലി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ ആരോണ്‍ ഫിഞ്ച്- ദേവ്ദത്ത് പടിക്കല്‍ എന്നിവരായിരുന്നു ആര്‍സിബിയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ പുതിയ സീസണില്‍ ഫിഞ്ച് ആര്‍സിബി ടീമിനൊപ്പമില്ല.
ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ പല വ്യത്യസ്ത പൊസിഷനുകളിലും കോലി ബാറ്റ് ചെയ്തിട്ടുണ്ട്. മൂന്ന്, നാല്, ഓപ്പണിങ് തുടങ്ങിയ റോളുകളിലാണ് അദ്ദേഹം ഇറങ്ങിയത്. മൂന്നു ഫിഫ്റ്റികളടക്കം 147.13 സ്‌ട്രൈക്ക് റേറ്റോടെ 231 റണ്‍സെടുത്ത കോലി മാന്‍ ഓഫ് ദി സീരീസാവുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications