Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: അഹംഭാവം പോക്കറ്റില്‍ വയ്ക്കൂ! ഇതു ഇന്ത്യന്‍ പിച്ചല്ല- കോലിക്കു മനീന്ദറിന്റെ ഉപദേശം

ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഉപദേശവുമായി മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്. ലീഡ്‌സിലെ ഹെഡിങ്‌ലോയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. 17 ബോളില്‍ വെറും ഏഴു റണ്‍സാണ് കോലിക്കു നേടാനായത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറില്‍ ഓഫ്സ്റ്റംപിന് പുറത്തേക്കുപോയ ബോളില്‍ ഡ്രൈവിനു ശ്രമിച്ച കോലിക്കു പിഴയ്ക്കുകയായിരുന്നു. എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലൊതുങ്ങുകയും ചെയ്തു.

ഈ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലാണ് കോലി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും അദ്ദേഹത്തിനു നേടാനായതാവട്ടെ വെറും 69 റണ്‍സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിക്കു വേണ്ടിയുള്ള കോലിയുടെ കാത്തിരിപ്പും നീളുകയാണ്. സെഞ്ച്വറിയില്ലാതെ 50ാമത്തെ ഇന്നിങ്‌സാണ് ലീഡ്‌സിലെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കിയത്.

 ബാറ്റിങ് എളുപ്പമല്ല

ബാറ്റിങ് എളുപ്പമല്ല

സാധാരണത്തേതു പോലെ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച് റണ്ണെടുക്കുകയെന്ന കോലിയുടെ ശൈലി ഇവിടെ എളുപ്പമല്ല. ഇവിടുത്തെ പിച്ചില്‍ അതു സാധ്യമല്ല. കുറച്ചു സമയം ക്രീസില്‍ ചെലവഴിച്ച ശേഷം ഷോട്ടുകള്‍ക്കു ശ്രമിക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ കോലി ചെയ്തതും ഇതായിരുന്നു. അന്നു 600നടുത്ത് റണ്‍സ് അടിച്ചെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. പേസും ബോളിന്റെ സീമും മനസ്സിലാക്കിയെടുത്താല്‍ പിന്നീട് ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും മനീന്ദര്‍ അഭിപ്രായപ്പെട്ടു.

 അവംഭാവം പോക്കറ്റില്‍ വയ്ക്കൂ

അവംഭാവം പോക്കറ്റില്‍ വയ്ക്കൂ

ലീഡ്‌സിലെ ടെസ്റ്റിനു മുമ്പ് കോലി പറഞ്ഞത് ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അവംഭാവം നിങ്ങളുടെ പോക്കറ്റില്‍ വയ്ക്കണമെന്നായിരുന്നു. അതു ശരിയാണെന്നു മനീന്ദറും സമ്മതിക്കുന്നു.
ഇന്ത്യയിലേകു പോലത്തെ ഫ്‌ളാറ്റ് പിച്ചുകളല്ല ഇംഗ്ലണ്ടിലേത്. ക്രീസിലെത്തിയ ഉടന്‍ ഡ്രൈവ് കളിക്കുകയൊന്നും ഇവിടെ കഴിയില്ല. പക്ഷെ കോലി ഇപ്പോള്‍ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കോലി ഇനിയും പരിശീലനം നടത്തണം, ഒപ്പം അവംഭാവം നിങ്ങളുടെ പോക്കറ്റില്‍ വയ്ക്കുകയും വേണമെന്നും മനീന്ദര്‍ ഉപദേശിച്ചു.

 ഒരേ പിഴവ്

ഒരേ പിഴവ്

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ ഒരേ പിഴവ് തന്നെ കോലി വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്നു മനീന്ദര്‍ ചൂണ്ടിക്കാട്ടി. 2014ലെ ഇംഗ്ലീഷ് പര്യടനത്തില്‍ സംഭവിച്ച പിഴവ് തന്നെയാണ് ഇത്തവണ അദ്ദേഹത്തെ വേട്ടയാടുനെന്നും മുന്‍ സ്പിന്നര്‍ നിരീക്ഷിച്ചു.
2014ല്‍ കരിയറിലെ ആദ്യ ഇംഗ്ലീഷ് പര്യടനത്തില്‍ കോലിക്കു സംഭവിച്ച പിഴവുകളാണ് ഇത്തവണയും നമ്മള്‍ കാണുന്നത്. ശരീരത്തിന് അകലെ കൂടി പോവുന്ന ബോളുകളില്‍ ഷോട്ട് കളിക്കുകയെന്നതാണ് ഈ പിഴവ്. സ്ഥിരമായി ക്രിക്കറ്റ് കളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കുന്ന പിഴവാണിത്. 2014ലെ ചില ഇന്നിങ്‌സുകളില്‍ കോലി പുറത്തായത് ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകളിലായിരുന്നു. അന്നു 10 ഇന്നിങ്‌സുകളില്‍ നിന്നും 138 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നേടിയതെന്നും മനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

 ഈ മല്‍സരത്തില്‍ എന്തുപറ്റി?

ഈ മല്‍സരത്തില്‍ എന്തുപറ്റി?

ഇന്ത്യന്‍ താരങ്ങള്‍ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളുകള്‍ ഷോട്ട് കളിക്കാതെ ലീവ് ചെയ്തിരുന്നു. പക്ഷെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. കഴിഞ്ഞ ടെസ്റ്റുകളില്‍ ഒഴിവാക്കിയ ബോളുകളില്‍ ഇത്തവണ അവരെല്ലാം ഷോട്ടിനു തുനിഞ്ഞു. അതിനു വലിയ വില അവര്‍ക്കു നല്‍കേണ്ടി വരികയും ചെയ്തു. കോലിയും പതിവുപോലെ ഇതു തന്നെയാണ് ചെയ്തതെന്നും മനീന്ദര്‍ വിലയിരുത്തി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം ലഞ്ച്‌ബ്രേക്കിനു പിന്നാലെ വെറും 78 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല. രണ്ടക്കം തികച്ചത് രണ്ടു പേര്‍ മാത്രമായിരുന്നു.

Story first published: Thursday, August 26, 2021, 13:12 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+