For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ആ കഴിവ് അധികമാര്‍ക്കുമില്ല, സിറാജിനെ സ്‌പെഷ്യലാക്കുന്നത് എന്തെന്നു ജഡേജ പറയും

ലോര്‍ഡ്‌സ് ടെസ്റ്റില്‍ സിറാജ് എട്ടു വിക്കറ്റുകളെടുത്തിരുന്നു

1

ഇന്ത്യന്‍ പേസ് ബൗളിങിനെ പുതിയ കുന്തമുനയായി മാറിക്കൊണ്ടിരിക്കുന്ന യുവതാരം മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അജയ് ജഡേജ. ലോഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നടത്തിയ ഗംഭീര ബൗളിങ് പ്രകടനത്തിനു പിന്നാലെയാണ് സിറാജിനെ അദ്ദേഹം പുകഴ്ത്തിയത്. നാലു വിക്കറ്റുകള്‍ വീതമെടുത്ത സിറാജ് രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകള്‍ കൊയ്തിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിനു ചുക്കാന്‍ പിടിച്ച പ്രധാനപ്പെട്ട താരങ്ങളിലൊരാാളും കൂടിയായിരുന്നു. 151 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ ഇവിടെ കശാപ്പ് ചെയ്തത്.

സിറാജ് വളരെ ചെറുപ്പമാണ്. ബൗളറെന്ന നിലയില്‍ അവന്‍ ഇനിയുമേറെ വളരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. വാലറ്റക്കാരെ പുറത്താക്കണമെങ്കില്‍ ബൗളര്‍ക്കു വ്യത്യസ്തമായ പേസ് ആവശ്യമാണ്. അതു സിറാജിലുണ്ട്. ലോര്‍ഡ്‌സില്‍ അദ്ദേഹമതു കാണിച്ചു തന്നു. രണ്ടിന്നിങ്‌സുകളിലും സിറാജിന്റെ പേസ് എടുത്ത് പറയേണ്ടതാണ്. ബോള്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരിലേക്കു സ്‌കിഡ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതു അധികം പേര്‍ക്കില്ലാത്ത മിടുക്കാണെന്നും ജഡേജ വിലയിരുത്തി.

2

വിദേശത്തേ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ മാത്രമല്ല ഇന്ത്യയിലെയും ഏഷ്യയിലെയും വേഗം കുറഞ്ഞ പിച്ചുകളിലും സിറാജ് ടീമിനു മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വേഗം കൊണ്ട് സിറാജ് ബാറ്റ്‌സ്മാന്മാരെ ബീറ്റ് ചെയ്യുകയാണ്, വായുവില്‍ അദ്ദേഹം ബാറ്റ്‌സ്മാന്‍മാരെ ബീറ്റ് ചെയ്യുകയാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ തീര്‍ച്ചയായും സിറാജിനെ സഹായിക്കും. പക്ഷെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവയില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ വിജയിക്കണമെങ്കില്‍ വ്യത്യസ്തമായ കഴിവ് തന്നെ വേണം. സിറാജിന് ആ മിടുക്കുണ്ടെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

ബൗളിങില്‍ ലൈനിലും ലെങ്ത്തിലും പരീക്ഷണം നടത്താന്‍ മടികാണിക്കാത്ത സിറാജിന്റെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. വളരെ വ്യത്യസ്തമായിട്ടാണ് സിറാജ് തന്റെ ജോലി ചെയ്യുന്നത്. രണ്ടു തരത്തിലുള്ള ബൗളര്‍മാരാണുള്ളത്. ആദ്യത്തേത് ഒരേ ലൈനിലും ലെങ്ത്തിലും സ്ഥിരമായി ഒരേ സ്‌പോട്ടില്‍ തന്നെ ബൗള്‍ ചെയ്യുന്നവരാണ്. പക്ഷെ രണ്ടാമത്തെ വിഭാഗം സാഹചര്യങ്ങള്‍ ഏതു തരത്തിലുള്ളതാണെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവരാണ്. അക്കൂട്ടത്തിലാണ് സിറാജിന്റെ സ്ഥാനമെന്നും ജഡേജ പറഞ്ഞു.

കരിയറില്‍ ഇതുവരെ ഏഴു ടെസ്റ്റുകളിലാണ് സിറാജ് കളിച്ചിട്ടുള്ളത്. ഇവയില്‍ അഞ്ചും വിദേശത്തായിരുന്നു. മൂന്നെണ്ണം ഓസ്‌ട്രേലിയയിലായിരുന്നെങ്കില്‍ രണ്ടെണ്ണം ഇംഗ്ലണ്ടിലുമാണ്. ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന്റെ ആദ്യ പരമ്പര കൂടിയാണ് ഇത്തവണത്തേത്. നാട്ടില്‍ ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷമാദ്യം നടന്ന പരമ്പരയിലെ രണ്ടു ടെസ്റ്റുകളില്‍ സിറാജ് കളിച്ചിരുന്നു. ഇവയില്‍ ഒരുപാട് ഓവറുകള്‍ ബൗള്‍ ചെയ്തില്ലെങ്കിലും പേസര്‍ മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തോടെ ഇവിടെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടം സിറാജ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. സാക്ഷാല്‍ കപില്‍ ദേവിനെയാണ് താരം പിന്തള്ളിയത്. 40.5 ഓവറുകള്‍ ബൗള്‍ ചെയ്ത സിറാജ് 126 റണ്‍സ് വഴങ്ങിയാണ് എട്ടു വിക്കറ്റുകളെടുത്തത്. ഒരു ഇന്ത്യന്‍ ബൗളര്‍ ലോര്‍ഡ്‌സില്‍ എട്ടു വിക്കറ്റുകള്‍ കൊയ്തതും രണ്ടാം തവണ മാത്രമാണ്. നേരത്തേ 1982ല്‍ കപില്‍ ഇവിടെ 53 ഓവറില്‍ 168 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകളെടുത്തതായിരുന്നു മികച്ച പ്രകടനം. ഇതാണ് സിറാജ് തിരുത്തിയിരിക്കുന്നത്.

Story first published: Tuesday, August 17, 2021, 18:18 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+