IND vs ENG: എവിടെ ബുംറ? ഇങ്ങനെയൊരു അബദ്ധം ആരും കാണിക്കില്ല! ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നമ്പര്‍ വണ്‍ പേസറായ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബുംറയ്ക്കു പകരം യുവ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ രണ്ടാം പേസറായി ഈ മല്‍സരത്തില്‍ കളിപ്പിച്ചത്. ഇന്ത്യയുടെ തീരുമാനം ശരിയാണെന്നു തനിക്കു തോന്നുന്നില്ലെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ആദ്യ ടെസ്റ്റിനു സമാനമായി മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബൗളിങ് കോമ്പിനേഷനാണ് ഈ ടെസ്റ്റിലും ഇന്ത്യ പരീക്ഷിച്ചത്. മൂന്നു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിരുന്നു. ബുംറയെക്കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം എന്നിവരെയും പുറത്തിരുത്തിയ ഇന്ത്യ പകരം കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരെയും ഇറക്കി.

നമ്പര്‍ വണ്‍ പേസര്‍ക്കു വിശ്രമം നല്‍കരുത്
ജോലിഭാരത്തിന്റെ പേരില്‍ നമ്പര്‍ വണ്‍ ബൗളര്‍ക്കു നിങ്ങള്‍ വിശ്രമം നല്‍കാന്‍ പാടില്ലെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ന്യൂബോളില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ബൗളറാണ് ബുംറ. ആര്‍ അശ്വിനാവട്ടെ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറുമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു പരമ്പരയില്‍ ആദ്യത്തെ മല്‍സരം പരാജയപ്പെട്ട ശേഷം ഇങ്ങനെയൊരു നിര്‍ണായക മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ നമ്പര്‍ വണ്‍ ബൗളര്‍ക്കു വിശ്രമം നല്‍കുന്നത് ശരിയല്ല. ബുംറയെ മാറ്റി നിര്‍ത്തിയത് എന്നെ അമ്പരപ്പിച്ചു. രണ്ടാം ടെസ്റ്റിനു ശേഷം അടുത്ത ടെസ്റ്റിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഒരാഴ്ചത്തെ സമയമുണ്ടായിരുന്നുവെന്നും ഗവാസ്‌കര്‍ വിശദമാക്കി.

ബുംറയുടെ ഫോം
ഇംഗ്ലണ്ടിനെതിരായ ആദ്യ മല്‍സരം നാട്ടില്‍ ബുംറയുടെ കന്നി ടെസ്റ്റ് കൂടിയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പരിക്കു കാരണം നഷ്ടമായ അദ്ദേഹം ടീമില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ചെന്നൈ ടെസ്റ്റ്. ആദ്യ രണ്ടു ദിവസം പേസര്‍മാര്‍ക്കു നേരിയ ആനുകൂല്യം ലഭിച്ച പിച്ചില്‍ ബുംറ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്താന്‍ പേസര്‍ക്കായിരുന്നു.
രണ്ടാമിന്നങ്‌സിലാവട്ടെ ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റായ ക്യാപറ്റന്‍ ജോ റൂട്ടിന്റേത് പിഴുതത് ബുംറയായിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും 11 വിക്കറ്റുകളും ബുംറ വീഴ്ത്തിയിരുന്നു.

ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി കുതിക്കുകയാണ്. ആദ്യദിനം 73 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റിനു 248 റണ്‍സെടുത്തിട്ടുണ്ട്.
161 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. 231 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (66*) ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications