For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയും സഞ്ജുവുമില്ല!! അഭി- നിസങ്ക ഓപ്പണിങ്, 4 ഇന്ത്യക്കാര്‍; 2025ലെ ലോക ടി20 11

അന്താരാഷ്ട്ര ടി20ടില്‍ ഈ വര്‍ഷം വിവിധ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയതവരെ ഉള്‍പ്പെടുത്തി ലോക ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. ഇന്ത്യയുടെ നാലു താരങ്ങള്‍ക്കു ഇലവനില്‍ ഇടം ലഭിച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വെടിക്കെട്ട് താരം സഞ്ജു സാംസണ്‍ എന്നിവരെല്ലാം തഴയപ്പെട്ടു.

ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇലവന്റെ ഭാഗമായത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകൡലെ ഒാരോ താരങ്ങള്‍ വീതവും ഇലവന്റെ ഭാഗമാവുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെയായിരുന്നു മികച്ച ടി20 ലോക ഇലവനില്‍ ആരെല്ലാം വേണമെന്നു മുകുന്ദ് ചൂണ്ടിക്കാട്ടിയത്.

ABHISHEK SHARMA

മുകുന്ദിന്റെ ഇലവനില്‍ ആരെല്ലാം?

ലോക ടി20 ഇലവന്റെ ഓപ്പണിങ് ജോടികളായി അഭിനവ് മുകുന്ദ് തിരഞ്ഞെടുത്തത് ലോക ഒന്നാംനമ്പര്‍ ബാറ്ററും ഇന്ത്യയുടെ വെടിക്കെട്ട് താരവുമായ അഭിഷേക് ശര്‍മ, ശ്രീലങ്കയുടെ പതും നിസങ്ക എന്നിവരെയാണ്. അഭിഷേകിനെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷമാണ് കടന്നു പോവുന്നത്.

21 മല്‍സരങ്ങളില്‍ നിന്നും 193.46 സ്‌ട്രൈക്ക് റേറ്റോടെ 859 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അഭിഷേകാണ്. റണ്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലങ്കന്‍ കുപ്പായത്തില്‍ നിസങ്കയും ഈ വര്‍ഷം മിന്നിച്ചു. 18 മല്‍സരങ്ങളിലായി 150നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 625 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഭിഷേക്- നിസങ്ക ഓപ്പണിങ് ജോടിക്കു ശേഷം ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ഇന്ത്യയുടെ തിലക് വര്‍മ, ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ്, സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണുള്ളത്.

ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ ബട്‌ലര്‍ 15 ടി20കളിലാണ് ഈ വര്‍ഷം കളിച്ചത്. 34നു മുകളില്‍ ശരാശരിയില്‍ 164.38 സ്‌ട്രൈക്ക് റേറ്റോടെ 480 റണ്‍സും സ്‌കോര്‍ ചെയ്തു. ടി20യില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് തിലക്. ഈ വര്‍ഷം 20 മല്‍സരങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 47ന് മുകളില്‍ ശരാശരിയില്‍ 129.15 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുകയും ചെയ്തു.

വമ്പനടിക്കാരനായ ഡേവിഡിനെ സംബന്ധിച്ചിടത്തോളം ഇതു മികച്ച വര്‍ഷമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 197.50 സ്‌ട്രൈക്ക്‌റേറ്റിലാണ് അദ്ദേഹം റണ്‍വേട്ടയും നടത്തിയത്. സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററായ ബ്രെവിസും മോശമാക്കിയില്ല. 17 ടി20കളില്‍ 176.42 സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ടായിരുന്നു.

HARDIK PANDYA

ഇലവനില്‍ ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ളത് ഓള്‍റൗണ്ടര്‍മാരായ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്റെ മുഹമ്മദ് നവാസ് എന്നിവരാണ്. ഹാര്‍ദിക് 153 സ്‌ട്രൈക്ക് റേറ്റോടെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതിനൊപ്പം 12 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നവാസ് 26 ടി20കളിലായി പിഴുതത് 36 വിക്കറ്റുകളാണ്.

ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസര്‍മാരായി ന്യൂസിലാന്‍ഡിന്റെ ജേക്കബ് ഡഫി, ബംഗ്ലാദേശിന്റെ മുസ്തിസുര്‍ റഹ്മാന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വരുണ്‍ 20 ടി20കളില്‍ പിഴുതത് 36 വിക്കറ്റുകളാണ്. മുസ്തഫിസുര്‍ ഇത്രയും കളിയില്‍ 26ഉം ഡഫി 21 മല്‍സരങ്ങളില്‍ നിന്നും 35ഉം വിക്കറ്റുകള്‍ കൈക്കലാക്കി.

Story first published: Sunday, December 28, 2025, 14:55 [IST]
Other articles published on Dec 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+