For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യയും ഗില്ലും ബുംറയും ഔട്ട്!! 6 ഇന്ത്യക്കാര്‍, ഇതാ 2025ലെ ഇന്ത്യ-പാക് സംയുക്ത ടി20 11

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടി20യില്‍ സ്വപ്‌നതുല്യമായ വര്‍ഷമാണിത്. 2025ല്‍ കളിച്ച ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യന്‍ ടീം തോറ്റിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മാത്രമല്ല ടി20 ഫോര്‍മാറ്റില്‍ നടന്ന ഏക അന്താരാഷ്ട്ര ടൂര്‍ണമെന്റായ ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ജോതാക്കളാവുകും ചെയ്തു.

എന്നാല്‍ ബദ്ധവൈരികളായ പാകിസ്താനെ എട്ടുത്താല്‍ അവരും അത്ര മോശമായില്ല. ഏഷാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയോടു പാക് ടീം പൊരുതിത്തോല്‍ക്കുകയായിരുന്നു. ഇതുകൂാടാതെ ശ്രീലങ്കയും സിംബാബ്‌വെയുമുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര ജയിച്ച അവര്‍ സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയും സ്വന്തമാക്കി. ഈ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യ-പാക് സംയുക്ത 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

ABHISHEK SHARMA

സംയുക്ത 11ല്‍ ആല്ലൊം?

ഈ വര്‍ഷത്തെ ഇന്ത്യ-പാകിസ്താന്‍ സംയുക്ത ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഇന്ത്യയുടെ വെടിക്കെട്ട് താരം അഭിഷേക് ശര്‍മയും പാക് ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ സാഹിബ്‌സദ ഫര്‍ഹാനുമായിരിക്കും. രണ്ടു പേരും തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ റണ്‍വേട്ടയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത് ഇരുവരുമാണ്.

ഈ വര്‍ഷം 21 ടി20കളിലാണ് അഭിഷേക് കളിച്ചത്. 193.46 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റോടെ 859 റണ്‍സും അടിച്ചെടുത്തു. 42.95 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഫര്‍ഹാനാവട്ടെ 26 ടി20കളില്‍ പാക് കുപ്പായമണിഞ്ഞു. 133.62 സ്‌ട്രൈക്ക് റേറ്റോടെ 30.84 ശരാശരിയില്‍ 771 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇലവനില്‍ മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ സയീം അയൂബ്, ഇന്ത്യയുടെ തിലക് വര്‍മ, പാക് നായകന്‍ സല്‍മാന്‍ ആഗ, ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുമാണ്.

ഏഷ്യാ കപ്പില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും ബാറ്റും ബോളും കൊണ്ട് തിളങ്ങാന്‍ സാധിക്കുന്നയാളാണ് അയൂബ്. 2025ല്‍ 6.76 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

തിലക് 18 ടി20 ഇന്നങ്‌സുകളാണ് ഈ വര്‍ഷം കളിച്ചത്. 129.15 പ്രഹരശേഷിയോ െ567 റണ്‍സും സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതു കാരമാണ് ആഗയ്ക്കു ഇലനില്‍ സ്ഥാനം ലഭിച്ചത്. അഞ്ചു ഫിഫ്റ്റികളടക്കം 62 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ടി20യില്‍ ഹാര്‍ദിക് ഈ വര്‍ഷം 153 സ്‌ട്രൈക്ക് റേറ്റോടെ അടിച്ചെടുത്തത് 302 റണ്‍സാണ്. കൂടാതെ 12 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു. ടി20യില്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി ഇപ്പോള്‍ മാറിയ താരമാണ് ദുബെ. 152.8 സ്‌ടൈക്ക് റേറ്റോടെ 191 റണ്‍സ് നേടിയ അദ്ദേഹം 12 വിക്കറ്റുകളും നേടി.

SALMAN AGHA

ഇന്ത്യ-പാക് സംയുക്ത ഇലവനിലെ അവസാന നാലു പേര്‍ പാക് താരങ്ങളായ മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, ഇന്ത്യന്‍ ജോടികളായ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുമാണ്. പാക് ടീമിന്റെ തുറുപ്പുചീട്ടാണ് നവാസ്. 362 ണ്‍സ് നേടുന്നതിനൊപ്പം 36 വിക്കറ്റുകള്‍ അദ്ദേഹം കടപുഴക്കുകയും ചെയ്തു.

വരുണും 36 വിക്കറ്റുകള്‍ ഈ വര്‍ഷം സ്വന്തമാക്കിയിട്ടുണ്ട്. പാക് ഇടംകൈയന്‍ പേസറായ ഷഹീന്‍ പിഴുതത് 26 വിക്കറ്റുകളാണ്. അര്‍ഷ്ദീപാവട്ടെ 15 വിക്കറ്റുകളും നേടി. ജസ്പ്രീത് ബുംറയ്ക്കു 14 വക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇലവനില്‍ ഇടം ലഭിക്കാതെ പോയതും ഈ കാരണത്താലാണ്.

2025ലെ ഇന്ത്യ- പാക് സംയുക്ത 11

അഭിഷേക് ശര്‍മ, സാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്, തിലക് വര്‍മ, ആഗ സല്‍മാന്‍ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, December 29, 2025, 16:01 [IST]
Other articles published on Dec 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+