For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാളിനു മുന്നില്‍ വീരു ഒന്നുമല്ല! ഏറെ പിന്നില്‍, രണ്ടാമത് കോലി; അറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള എല്ലാ മിടുക്കും തനിക്കുണ്ടെന്നു വളരെ കുറച്ചു ഇന്നിങ്‌സുകള്‍ കൊണ്ടു തന്നെ തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം വളരെ പെട്ടെന്നാണ് തന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാനുള്ള കഴിവാണ് ജയ്‌സ്വാളിനെ അപകടകാരിയാക്കി മാറ്റുന്നത്.

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയാണ് ഇന്ത്യയുടെ എക്കാലത്തെയും അപകടകാരിയായ ഓപ്പണറായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും ഒരേ രീതിയിലുള്ള അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ ഭയമില്ലാത്ത താരമായിരുന്നു വീരു. ഇന്ത്യയുടെ അടുത്ത സെവാഗായി മാറാന്‍ തനിക്കാവുമെന്നാണ് കുറച്ചു ഇന്നിങ്‌സുകള്‍ കൊണ്ടു ജയ്‌സ്വാള്‍ തെളിയിച്ചിരിക്കുന്നത്.

YASHASVI JAISWAL

മാത്രമല്ല ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ സെവാഗിനെപ്പോലും ജയ്‌സ്വാള്‍ കടത്തിവെട്ടിയിരിക്കുകയാണെന്നു കണക്കുകള്‍ പറയുന്നു. ടി20 ഫോര്‍മാറ്റിലെ പ്രകടനം നോക്കിയാല്‍ സെവാഗിനേക്കാള്‍ ഏറെ മുകളിലാണ് ജയ്‌സ്വാള്‍ ഇപ്പോഴുള്ളത്. ഇന്ത്യയുടെ ടി20 ഓപ്പണര്‍മാരുടെ പ്രകടനം നോക്കിയാല്‍ കുറഞ്ഞത് 300 റണ്‍സെങ്കിലും നേടിയിട്ടുള്ളവരില്‍ സ്‌ട്രൈക്ക് റേറ്റില്‍ തലപ്പത്തുള്ളത് ജയ്‌സ്വാളാണ്. 163.81 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റ് യുവതാരത്തിനുണ്ട്. 498 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്.

ജയ്‌സ്വാളിനു താഴെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് മുന്‍ നായകന്‍ വിരാട് കോലിയാണ്. മൂന്നാം നമ്പര്‍ സ്‌പെഷ്യലിസ്റ്റാണെങ്കിലും ഓപ്പണറായും അദ്ദേഹം ടി20യില്‍ കുറച്ച് ഇന്നിങ്‌സുകളില്‍ കളിച്ചിട്ടുണ്ട്. 161.29 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് കോലി ഓപ്പണറായി റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 400 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.

മൂന്നാംസ്ഥാനം യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനാണ്. ജയ്‌സ്വാളിന്റെ വരവോടെ ടി20 ടീമില്‍ സ്ഥാനത്തിനു ഇളക്കം നേരിട്ട ഗില്‍ 147.57 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 335 റണ്‍സാണ്. ലിസ്റ്റില്‍ അഞ്ചാംസ്ഥാനം മാത്രമേ സെവാഗിനുള്ളൂ. 145.38 സ്‌ട്രൈക്ക് റേറ്റില്‍ വീരു നേടിയത് 395 റണ്‍സ് മാത്രമാണ്.

VIRAT KOHLI

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ 22 കാരനായ ജയ്‌സ്വാള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. കന്നി പരമ്പരയില്‍ തന്നെ തന്റെ സാന്നിധ്യമറിയിക്കാനും താരത്തിനു കഴിഞ്ഞു. ഇതിനകം 16 മല്‍സരങ്ങളിലായി 15 ഇന്നിങ്‌സുകളിലാണ് ജയ്‌സ്വാള്‍ ഇന്ത്യക്കായി ബാറ്റ് ചെയ്തിട്ടുള്ളത്.

ഇവയില്‍ നിന്നും 35.57 ശരാശരിയില്‍ 163.82 സ്‌ട്രൈക്ക് റേറ്റോടെ 498 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമാണിത്. പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 55 ഫോറുകളും 28 സിക്‌സറുകളും ജയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു.

അഫ്ഗാനിസ്താനെതിരേ ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20 മല്‍സരത്തിലായിരുന്നു ജയ്‌സ്വാളിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. പരിക്കു കാരണം ആദ്യ ടി20 നഷ്ടമായ ജയ്‌സ്വാള്‍ രണ്ടാമങ്കത്തില്‍ ഗംഭീര ഇന്നിങ്‌സോടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു. വെറും 34 ബോളില്‍ ആറു സിക്‌സറും അഞ്ചു ഫോറുമടക്കം താരം വാരിക്കൂട്ടിയത് 68 റണ്‍സായിരുന്നു. ഈ പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാനും ജയ്‌സ്വാളിനായിരുന്നു.

Story first published: Wednesday, January 17, 2024, 17:03 [IST]
Other articles published on Jan 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+