Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കിവീസ് സൂക്ഷിച്ചോ, ഇന്ത്യ പടയൊരുക്കം തുടങ്ങി- രണ്ടു ടീമായി തിരിഞ്ഞ് ഏറ്റുമുട്ടി

ഈ മാസം 18നു ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുന്നോടിയായി ഇന്ത്യന്‍ ടീം പടയൊരുക്കം തുടങ്ങി. ഇന്ത്യന്‍ സംഘം രണ്ടായി തിരിഞ്ഞ് പരിശീലന മല്‍സരം കളിച്ചു. ഇതിന്റെ ഫോട്ടോസ് ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ മല്‍സരത്തിലെ സ്‌കോര്‍, താരങ്ങളുടെ പ്രകടനം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

1

സതാംപ്റ്റണിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയായ ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനത്തിലാണ്. ക്വാറന്റീനു ശേഷം തുടക്കത്തില്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു താരങ്ങളുടെ പരിശീലനം. പിന്നീട് ഒരുമിച്ചും പരിശീലനത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മാത്രമല്ല ടീമിലെ താരങ്ങളും അവരുടെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പരിശീലനത്തിന്റെ ഫോട്ടോസും മറ്റും പങ്കുവച്ചിരുന്നു.

2

ഫൈനലിനു മുമ്പ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ സംഘത്തിനു സന്നാഹ മല്‍സരങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ സാഹചര്യവും പിച്ചുമായും പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ടീം ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. ഡ്യൂക്‌സ് ബോളുകളുമായി പൊരുതപ്പെടാനും ഇവിടുത്തെ പിച്ചുകളിലെ സ്വിങ് ബോളുകള്‍ക്കെതിരേ കളിക്കാനും ഇതു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിക്കും.

3

അതേസമയം, ന്യൂസിലാന്‍ഡ് ടീമിനെ സംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങളില്ല. കാരണം ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ കിവീസ് സംഘം ഇവിടെയെത്തിയിരുന്നു. മാത്രമല്ല ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയും അവര്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നു. ലണ്ടനിലെ ഓവലില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. പരിക്കു കാരണം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറിയിരുന്നു. ഫൈനലില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡ്.

ഫൈനലില്‍ ഇന്ത്യ ഏതു തരത്തിലുള്ള ടീം കോമ്പിനേഷനായിരിക്കും പരീക്ഷിക്കുകയെന്നു വ്യക്തമല്ല. പിച്ചും കാലാവസ്ഥയും കൂടി പരിഗണിച്ചായിരിക്കും പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കില്‍ നാലു പേസര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. നാലാം പേസറായി മുഹമ്മദ് സിറാജ് ടീമിലെത്തുമെന്നാണ് സൂചനകള്‍.

Story first published: Friday, June 11, 2021, 19:15 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+