WTC: തോല്‍വിയില്‍ ഇന്ത്യ ഞെട്ടി, ഇനി എങ്ങനെ ഫൈനല്‍ കളിക്കാം? അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യക്കു ആദ്യത്തെ പ്രഹരമേറ്റിരിക്കുകയാണ്. ആദ്യ രണ്ടു ടെസ്റ്റുകളും പാട്ടുംപാടി ജയിച്ച രോഹിത് ശര്‍മയും സംഘവും മൂന്നാമങ്കത്തില്‍ അമിത ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. എന്നാല്‍ തങ്ങളെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെയെന്നു വമ്പന്‍ ജയത്തോടെ ഇന്ത്യക്കു ഓസീസ് കാണിച്ചുതന്നു.
ആദ്യ രണ്ടു ടെസ്റ്റുകളെയും പോലെ മൂന്നാംടെസ്റ്റിനും മൂന്നു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യ നല്‍കിയ 76 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ഓസീസ് വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ കണ്ണുതുറപ്പിക്കുന്ന ജയം കൂടിയായിരുന്നു ഇത്. തുടര്‍ വിജയങ്ങളുമായി ആലസ്യത്തിലേക്കു വീണ ഇന്ത്യക്കു തീര്‍ച്ചയായും മുന്നറിയിപ്പാണ് ഓസീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ജയിച്ചതിനാല്‍ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യക്കു ഉറപ്പിക്കാം. പക്ഷെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതിനിടെ ഇന്‍ഡോറിലെ വിജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിലേക്കു ഔദ്യോഗികമായി യോഗ്യത നേടിയിരിക്കുകയാണ്. ഒരു ടെസ്റ്റ് ബാക്കിനില്‍ത്തെ ഫൈനലിലെത്താന്‍ ഇന്ത്യ എന്തു ചെയ്യണം? വിശദമായി നോക്കാം.

ഫൈനലിലേക്കു ഒരു ടിക്കറ്റ് മാത്രം
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കു ഓസ്‌ട്രേലിയ യോഗ്യത നേടിയതിനാല്‍ ഇനി ഒരു ടിക്കറ്റ് മാത്രമാണ് ശേഷിക്കുന്നത്. ഇതിനു വേണ്ടി പോരടിക്കുന്നത് രണ്ടു ടീമുകളുമാണ്. ഒന്ന് ഇന്ത്യയാണെങ്കില്‍ മറ്റൊന്ന് അയല്‍ക്കാരായ ശ്രീലങ്കയുമാണ്.
നിലവില്‍ 18 ടെസ്റ്റുകളില്‍ നിന്നും 11 ജയവും മൂന്നു തോല്‍വികളും നാലു സമനിലയുമടക്കം 68.52 പോയിന്റ് ശരാശരിയിലാണ് ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 60.29 പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാംസ്ഥാനത്തുമുണ്ട്. 17 ടെസ്റ്റുകളില്‍ 10 എണ്ണത്തില്‍ ജയിച്ച ഇന്ത്യ അഞ്ചെണ്ണത്തില്‍ തോല്‍വിയറിഞ്ഞു. രണ്ടു ടെസ്റ്റുകള്‍ സമനിലയാവുകയും ചെയ്തു.
53.33 പോയിന്റ് ശരാശരിയുള്ള ശ്രീലങ്കയ്ക്കാണ് മൂന്നാംസ്ഥാനം. 10 ടെസ്റ്റുകളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച അവര്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു. ഒന്നു സമനിലയില്‍ അവസാനിച്ചു. ഇന്ത്യക്കു ഇനി ഒരു ടെസ്റ്റ് മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ ലങ്കയുടെ പക്കല്‍ രണ്ടു മല്‍സരങ്ങളുണ്ട്.
Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

നാലാം ടെസ്റ്റ് നിര്‍ണായകം
ഓസ്‌ട്രേലിയക്കെതിരേ ഈ മാസം ഒമ്പതിനു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പുള്ള സെമിയെന്നു ഇന്ത്യക്കു ഈ മല്‍സരത്തെ വിശേഷിപ്പിക്കാം.
ഈ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റ് വാങ്ങാം. ഇതു സംഭവിച്ചാല്‍ ശ്രീലങ്കയ്ക്കു ഇന്ത്യയെ മറികടന്നു ഫൈനലിലേക്കു മുന്നേറാന്‍ കഴിയില്ല.
Also Read: 25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

നാലാം ടെസ്റ്റ് ജയിച്ചില്ലെങ്കില്‍?
അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലാവും. ഓസീസ് നാലാം ടെസ്റ്റിലും ജയിക്കുകയോ, ഈ ടെസ്റ്റ് സമനിലയാവുകയോ ചെയ്താല്‍ ഇന്ത്യക്കു ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയുടെവിധിക്കായി കാത്തിരിക്കേണ്ടി വരും.
ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ലങ്ക 2-0ന് ടെസ്റ്റ് പരമ്പര തൂത്തുവരിയാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ കിവികളുടെ ജയത്തിനു വേണ്ടി പ്രാര്‍ഥിക്കുക മാത്രമേ ഇന്ത്യക്കു വഴിയുള്ളൂ. കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമാക്കാതിരിക്കാന്‍ നാലാം ടെസ്റ്റില്‍ എന്തു വില കൊടുത്തും ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications