WTC: ഇന്ത്യ കിവികളെ ഭയക്കണം! ഐസിസി ടൂര്‍ണമെന്റുകളിലെ നേര്‍ക്കുനേര്‍ റെക്കോര്‍ഡ് ഞെട്ടിക്കും
ഐസിസിയുടെ വീണ്ടുമൊരു ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും മുഖാമുഖം വരികയാണ്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിയിലാണ് ഇരുടീമുകളുടെയും ബലപരീക്ഷണം. അടുത്ത മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ചാണ് ഇന്ത്യയും കിവീസും ടെസ്റ്റിലെ ലോകകിരീടത്തിനു വേണ്ടി പോരടിക്കുക.
ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും നേരത്തേ പല തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇവയിലെ റെക്കോര്‍ഡ് നോക്കിയാല്‍ വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തീര്‍ച്ചയായും ഭയക്കണം. കാരണം മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനുള്ളതെന്നു കണക്കുകള്‍ അടിവരയിടുന്നു.

ചരിത്രമറിയാം
ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളില്‍ ഇതുവരെ 10 തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയിട്ടുള്ളതെന്നു കാണാം. ഇവയില്‍ വെറും മൂന്നു തവണ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂവെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ശേഷിച്ച ഏഴിലും ജയം ന്യൂസിലാന്‍ഡിനായിരുന്നു.
1987ലെ ലോകകപ്പില്‍ രണ്ടു തവണ മാറ്റുരച്ചപ്പോഴും ജയം ഇന്ത്യക്കായിരുന്നു. ഇന്ത്യയുടെ മറ്റൊരു ജയം 2003ലെ ലോകകപ്പിലായിരുന്നു.
1975ലെ ലോകകപ്പ്, 1979ലെ ലോകകപ്പ്, 1992ലെ ലോകകപ്പ്, 1999ലെ ലോകകപ്പ്, 2000ലെ ഐസിസി നോക്കൗട്ട് ട്രോഫി, 2016ലെ ടി20 ലോകകപ്പ്, 2019ലെ ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം ഇന്ത്യയെ കിവികള്‍ തകര്‍ത്തുവിട്ടു.

അവസാനത്തെ അഞ്ചു മല്‍സരങ്ങള്‍
ഐസിസി ടൂര്‍ണമെന്റുകളില്‍ അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുത്താലും ഇന്ത്യക്കു ആശ്വസിക്കാന്‍ വകയില്ല. 4-1ന് കിവികള്‍ മുന്നിട്ടുനില്‍ക്കുകയാണ്.1999ലെ ലോകകപ്പില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിച്ച ന്യൂസിലാന്‍ഡ് 2000ലെ ചാംപ്യന്‍സ് ട്രോഫിയില്‍ നാലു വിക്കറ്റിന്റെ ജയവും കൊയ്തു. 2003ലെ ലോകകപ്പില്‍ ഇന്ത്യ ഏഴു വിക്കറ്റ് ജയവുമായി പകരം വീട്ടി. 87നു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.
2003 ജയം തുടര്‍ന്നുള്ള ചാംപ്യന്‍ഷിപ്പുകളില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്കായില്ല. 2016ലെ ടി20 ലോകകപ്പില്‍ 47 റണ്‍സിനും 2019ലെ ഏകദിന ലോകകപ്പില്‍ 18 റണ്‍സിനും കിവീസ് ഇന്ത്യയെ തറപറ്റിച്ചു.

ലോക ചാംപ്യന്‍ഷിപ്പിലും കിവീസ്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡാണ് മേല്‍ക്കൈ. നേരത്തേ ഒരു പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു ന്യൂസിലാന്‍ഡ് ഇന്ത്യയെ തൂത്തുവാരിയിരുന്നു. 2020ത്തിന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡിലായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര. ഇതില്‍ സമ്പൂര്‍ണ ജയവുമായി ഇന്ത്യ നാണംകെട്ടു. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക ടെസ്റ്റ് പരമ്പരയും ഇതു തന്നെയായിരുന്നു.
ഇവയ്‌ക്കെല്ലാം കണക്കുതീര്‍ക്കാന്‍ വിരാട് കോലിക്കും സംഘത്തിനും ലഭിച്ച സുവര്‍ണാവസരമാണ് വരാനിരിക്കുന്ന ഫൈനല്‍. കണക്കുകള്‍ ഇന്ത്യക്കു എതിരാണെങ്കിലും ഇവയെല്ലാം മാറ്റിവച്ച് പുതിയൊരു തുടക്കത്തിനായിരിക്കും ഇന്ത്യയിറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications