Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: 10 ബോളില്‍ 2 വിക്കറ്റ്!! റബാഡ ഷോ; പണികിട്ടിയത് ബുംറയ്ക്ക്, കണ്ടുപഠിക്കൂ

ലോര്‍ഡ്‌സ്: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഓസ്‌ട്രേസലിയന്‍ മുന്‍നിരയെ തകര്‍ത്ത് പിടിമുറുക്കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ടീം. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന പ്രകടനമാണ് ആദ്യ സെഷനില്‍ ടെംബ ബവുമയും സംഘവും കാഴ്ചവച്ചത്. ഇതില്‍ എടുത്തുപറയേണ്ടത് സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയുടെ പ്രകടനമാണ്.

വെറും 10 റണ്‍സിനിടെ ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കുകയായിരുന്നു. ഓസീസിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കിയതും റബാഡയുടെ ഈ മിന്നലാക്രണമാണ്. അദ്ദേഹത്തിന്റെ ഈ മാജിക്കല്‍ പ്രകടനത്തിനു പിന്നാലെ പണി കിട്ടിയത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ്. വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നേരിടുന്നത്.

BUMRAH

എന്തുകൊണ്ട് ട്രോള്‍?

ഡബ്ല്യുടിസി ഫൈനലില്‍ കാഗിസോ റബാഡ ഷോയ്ക്കു ശേഷം ജസ്പ്രീത് ബുംറ ട്രോള്‍ ചെയ്യപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്. 2021ലെ പ്രഥമ ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ഫ്‌ളോപ്പ് ഷോയാണ് ഇതിനു പിന്നില്‍. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് കിരീടപ്പോരില്‍ ന്യൂസിലാന്‍ഡുമായി അന്നു ഇന്ത്യ ഏറ്റുമുട്ടിയത്.

എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഇന്ത്യക്കു നേരിട്ടപ്പോള്‍ പ്രധാന വില്ലന്‍മാരില്‍ ഒരാള്‍ ബുംറയായിരുന്നു. പിച്ചും സാഹചര്യങ്ങളുമെല്ലാം തന്റെ ബൗളിങിനെ തുണയ്ക്കുന്നതായിട്ടു രണ്ടിന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു വീഴ്ത്താനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ആദ്യ ഇന്നിങ്‌സില്‍ 26 ഓവര്‍ എറിഞ്ഞ ബുംറ 2.2 ഇക്കോണമി റേറ്റില്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. പക്ഷെ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. നാലു വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മയും തകര്‍ത്താടവെയായിരുന്നു ബുംറ നനഞ്ഞ പടക്കമായത്.

രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 10.4 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 35 റണ്‍സ് വഴങ്ങിയ ബുംറയ്ക്കു വീണ്ടും വെറുംകൈയോടെ മല്‍സരം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.

കന്നി ഡബ്ല്യുടിസി ഫൈനലില്‍ ബുംറ ദുരന്തമായി മാറുകയും മറുഭാഗത്ത് ആദ്യ ഫൈനലില്‍ തന്നെ കാഗിഡോ റബാഡ 10 റണ്ണിനിടെ രണ്ടു വിക്കറ്റുകളും പിഴുതതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുകളുമായി രംഗത്തുവന്നത്.

RABADA

ജസ്പ്രീത് ബുംറയെ ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണം. കാഗിസോ റബാഡയാണ് ഏറ്റവും കേമനെന്നു ഡബ്ല്യുസി ഫൈനലില്‍ ഇരുവരുടെയും പ്രകടനം തെളിയിച്ചതായി ആരാധകര്‍ ചൂണ്ടിക്കാട്ടി.

ജസ്പ്രീത് ബുംറയുടെ 2021 ഡബ്ല്യുടിസി ഫൈനലിലെ പ്രകടനം നോക്കുമ്പോള്‍ നാണക്കേടാണ് തോന്നുന്നത്. കാഗിസോ റബാഡ റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ എത്രത്തോളം മുകളിലാണെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പേസര്‍മാരിലെ ഗോട്ട് ആരാണെന്ന കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ വേണ്ടെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Wednesday, June 11, 2025, 18:48 [IST]
Other articles published on Jun 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+